
തമിഴ് നടൻ അജിത്തിന്റെ 63-ാം ചിത്രം ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ടുകൾ. ‘എകെ 63’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം എർലന്റ് കുമാർ നിർമിക്കുമെന്നാണ് വിവരങ്ങൾ. അജിത്തിന്റെ കടുത്ത ആരാധകൻ കൂടിയായ ആദിക് രവിചന്ദ്രന്റെ ഒടുവിലായി സംവിധാനം ചെയ്ത ‘മാർക്ക് ആന്റണി’ ഗംഭീര വിജയം നേടിയിരുന്നു.
എസ്.ജെ. സൂര്യയും വിശാലും പ്രധാന വേഷത്തിലെത്തിയ ഒരു ടെെം ട്രാവൽ ആക്ഷൻ ചിത്രമായിരുന്നു. വിശാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിലെത്തിയ ചിത്രത്തിൽ റിതു വർമ്മ, സുനിൽ, സെൽവരാഘവൻ, അഭിനയ, കിംഗ്സ്ലി, വൈ ജി മഹേന്ദ്രൻ തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങൾ.
വിടാമുയർച്ചിയിലാണ് അജിത്ത് ഇപ്പോൾ പ്രവർത്തിക്കുന്നത്. താരത്തിന്റെ കരിയറിലെ 62-ാം ചിത്രമാണിത്. മഗിഴ് തിരുമേനിയാണ് സംവിധാനം. ലെെക്ക് പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്.
അതേസമയം, ‘എകെ 63’യിലെ അജിത്തിന്റെ പ്രതിഫലത്തെക്കുറിച്ച് ആരാധകർക്കിടയിൽ ചർച്ചകൾ സജീവമാവുകയാണ്. റെക്കോഡ് പ്രതിഫലമാണ് താരം വാങ്ങുന്നതെന്നാണ് വിവരങ്ങൾ. 175 കോടിയാണ് താരം പ്രതിഫലമായി വാങ്ങുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിപ്പോർട്ടുകൾ ശരിയായാൽ തമിഴ് സിനിമാലോകത്ത് ഒരു താരം വാങ്ങുന്ന ഏറ്റവും ഉയർന്ന പ്രതിഫലമാകുമിത്.
Content Highlights: mark antony director adhik ravichandran to direct ajith kumar ak 63 says report


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]