ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്ത ജവാന് ബോക്സ് ഓഫീസില്‍ കുതിയ്ക്കുന്നു. സെപ്തംബര്‍ 7 ന് റിലീസ് ചെയ്ത ചിത്രം വെറും ഏഴ് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 650 കോടിയാണ് നേടിയത്. 9. 7 കോടി ടിക്കറ്റുകളാണ് ഇന്ത്യയില്‍ മാത്രം വിറ്റ് പോയതെന്ന് ട്രെയ്ഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍ ട്വീറ്റ് ചെയ്തു.
ഇത്രയും ദിവസം പിന്നിട്ടിട്ടും ആകെ പ്രദര്‍ശനങ്ങളുടെ എണ്ണത്തില്‍ ഇപ്പോഴും കാര്യമായ കുറവ് വന്നിട്ടില്ല. ഏഴാമത്തെ ദിനത്തില്‍ 20.12 കോടിയാണ് ചിത്രം നേടിയത്. വിദേശത്തും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വാരാന്ത്യത്തില്‍ ഇനിയും വരുമാനം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യ ദിനം 75 കോടിയോളമാണ് ചിത്രം നേടിയത്. ഹിന്ദിയില്‍ നിന്ന് 65 കോടിയും തമിഴ് തെലുങ്ക് ഡബ്ബിങില്‍ നിന്ന് 10 കോടിയോളവും സ്വന്തമാക്കി. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് റിലീസ് ദിനത്തില്‍ ഒരു ചിത്രം ഇത്രയും വരുമാനം നേടുന്നത്. ചിത്രം പൈറസി വെബ്സൈറ്റുകളില്‍ ചോര്‍ന്നിട്ടും ബുക്കിങ്ങില്‍ ഇടിവ് സംഭവിച്ചിട്ടില്ല എന്നതാണ് അണിയറ പ്രവര്‍ത്തകര്‍ക്ക് ആശ്വാസം നല്‍കുന്നത്. ഒട്ടുമിക്ക ഷോകളും ഹൗസ്ഫുള്ളാണ്.
ഈ വര്‍ഷം റിലീസ് ചെയ്ത പഠാന്റെ റെക്കോഡാണ് ജവാന് തകര്‍ത്തത്. ഷാരൂഖിനെ നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാന് ആദ്യദിനം 57 കോടിയാണ് നേടിയത്. ആയിരം കോടി ക്ലബില്‍ പഠാന് ഇടം നേടിയിരുന്നു.
സണ്ണി ഡിയോള്‍, അമീഷാ പട്ടേല്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഗദര്‍ 2, 677 കോടിയും കവിഞ്ഞ് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. വൈകാതെ ജവാന്, ഗദര്‍ 2 നെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നയന്‍താര, വിജയ് സേതുപതി എന്നിവരാണ് ജവാനിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രിയാമണി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. ദീപിക പദുക്കോണ്‍, സഞ്ജയ് ദത്ത് എന്നിവര്‍ അതിഥി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.
റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനും ഗൗരവ് വര്‍മയും ചേര്‍ന്ന് നിര്‍മിക്കുന്ന ‘ജവാന്’ ഐ.എ ഫിലിംസും യഷ് രാജ് ഫിലിംസും ചേര്‍ന്ന് വിതരണത്തിന് എത്തിക്കുന്നു. ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്. റെഡ് ചില്ലീസിനുവേണ്ടി ചിത്രത്തിന്റെ കേരളത്തിലെ പ്രൊമോഷന് ചെയ്യുന്നത് പപ്പറ്റ് മീഡിയയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]