
മോഹൻലാലും ശോഭനയും പ്രധാനവേഷത്തിലെത്തിയ ‘തേൻമാവിൻ കൊമ്പത്ത്’ റീറിലീസിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം 4കെ ക്വാളിറ്റിയോടെയാണ് വീണ്ടുമെത്തുന്നത്. ആറുമാസത്തിനുള്ളിൽ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വിവരങ്ങൾ.
1994 മേയ് 13 ന് റിലീസ് ചെയ്ത തേന്മാവിന് കൊമ്പത്ത് 250 ദിവസമാണ് കേരളത്തിലെ തിയേറ്ററുകളില്‍ ഓടിയത്. ആ വര്‍ഷം കമ്മീഷണറിനൊപ്പം ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രവുമായി തേന്മാവിന് കൊമ്പത്ത്. 1994 ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥന അവാര്‍ഡും ഈ സിനിമയ്ക്കായിരുന്നു.
മോഹൻലാലിനെ നായകനാക്കി ഭദ്രൻ ഒരുക്കിയ ‘സ്ഫടികം’ റീറിലീസിലും മികച്ച സ്വീകാര്യത നേടി. പിന്നാലെ മോഹൻലാൽ-സിബി മലയിൽ കൂട്ടുകെട്ടിന്റെ പിറന്ന ‘ദേവദൂതൻ’ റീറിലീസ് ചെയ്തു. ഈ ചിത്രത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
മോഹൻലാലിന്റെ ‘മണിച്ചിത്രത്താഴ്’ എന്ന ചിത്രവും വീണ്ടും പ്രദർശനത്തിനെത്തുന്നുണ്ട്. ഫാസിൽ സംവിധാനം ചെയ്ത ചിത്രം സ്വർഗ്ഗ ഫിലിംസിൻ്റെ ബാനറിൽ സ്വർഗ ചിത്ര അപ്പച്ചനാണ് നിർമ്മിച്ചത്. സ്വർഗ ചിത്രയും മാറ്റിനി നൗ എന്ന കമ്പനിയും ചേർന്നാണ് മണിച്ചിത്രത്താഴ് പുതുരൂപത്തിൽ പുറത്തിറക്കുന്നത്. ഓഗസ്റ്റ് 17-ന് ചിത്രം തിയേറ്ററുകളിലെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]