
ടിനി ടോം, സന്തോഷ് കീഴാറ്റൂർ, ഐഷ്വിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സൈക്കോ ക്രൈം ഡ്രാമ ചിത്രമായ ‘മത്ത്’ ജൂൺ ഇരുപത്തിയൊന്നിന് പ്രദർശനത്തിനെത്തുന്നു. കണ്ണൂർ സിനിമ ഫാക്ടറിയുടെ ബാനറിൽ കെ പി അബ്ദുൽ ജലീൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഹരി ഗോവിന്ദ്, സഞ്ജയ്, ബാബു അന്നൂർ, അശ്വിൻ, ഫൈസൽ, ധഥ യാര ,സൽമാൻ, ജസ്ലിൻ, തൻവി, അപർണ, ജീവ, അർച്ചന തുടങ്ങിയവരും അഭിനയിക്കുന്നു.
സിബി ജോസഫ് ഛായാഗ്രഹണം നിർവഹിക്കുന്നു. അജി മുത്തത്തി, ഷംന ചക്കാലക്കൽ എന്നിവരുടെ വരികൾക്ക് സക്കറിയ ബക്കളം, റൈഷ് മെർലിൻ എന്നിവർ സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം മണികണ്ഠൻ അയ്യപ്പ.
എഡിറ്റർ -മെൻഡോസ് ആന്റണി. പ്രൊഡക്ഷൻ കൺട്രോളർ ദിലീപ് ചാമക്കാല, പ്രോജക്ട് ഡിസൈനർ-അജി മുത്തത്തി, പ്രൊഡക്ഷൻ കോഡിനേറ്റർ- പ്രശോഭ് പയ്യന്നൂർ, കല- ത്യാഗു തവനൂർ, മേക്കപ്പ്-അർഷാദ് വർക്കല, വസ്ത്രാലങ്കാരം-കുക്കു ജീവൻ. സ്റ്റിൽസ്-ഈകുഡ്സ് രഘു. പരസ്യകല- അതുൽ കോൾഡ് ബ്രിവു, ചീഫ് അസോസിയറ്റ് ഡയറക്ടർ-മനോജ് കുമാർ സി എസ്, അസോസിയേറ്റ് ഡയറക്ടർ -രതീഷ് കൃഷ്ണ, അസിസ്റ്റന്റ് ഡയറക്ടേഴ്സ്-രാഹുൽ, അജേഷ്, ഡി ഐ-ലിജു പ്രഭാകർ -ഫിനാൻസ് കൺട്രോളർ -ശ്രീജിത്ത് പൊങ്ങാടൻ, വിഎഫ്എക്സ് -ബേബി തോമസ്, ആക്ഷൻ- അഷ്റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- രാജേഷ്, സൗണ്ട് മിക്സിങ്-ഗണേഷ് മാരാർ, വിതരണം -കണ്ണൂർ സിനിമ ഫാക്ടറി, 72ഫിലിം കമ്പനി, പി ആർ ഒ-എ എസ് ദിനേശ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]