
സെയ്ഫ് അലി ഖാന്റെയും അമൃത സിംഗിന്റെയും മകന് ഇബ്രാഹിം അലി ഖാന് ആദ്യമായി നായകനായി അഭിനയിച്ച സിനിമയാണ് ‘നാദാനിനിയാം’. അന്തരിച്ച നടി ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും ഇളയമകള്‍ ഖുഷി കപൂറാണ് നായിക. ഷൗന ഗാതം സംവിധാനം ചെയ്ത നാദാനിയാന് കരണ്‍ ജോഹര്‍, അപൂര്‍വ്വ മെഹ്ത, സമന് മിശ്ര എന്നിവരാണ് നിര്‍മിച്ചത്. മാര്‍ച്ച് 7-ന് നെറ്റഫ്ലിക്സില്‍ റിലീസ് ചെയ്ത ചിത്രത്തിന് മോശം അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഭിനയത്തിന്റെ പേരില്‍ ഇബ്രാഹിമും ഖുഷിയും രൂക്ഷവിമര്‍ശനം നേരിടുകയാണ്.
ഇതിനിടെ സിനിമയെ വിമർശിക്കുകയും വ്യക്തിപരമായി പരിഹസിക്കുകയും ചെയ്ത നിരൂപകന് ഇബ്രാഹിം നല്കിയ മറുപടിയാണ് ചര്‍ച്ചയായിരിക്കുന്നത്. പാകിസ്താനില്‍ നിന്നുള്ള ചലച്ചിത്ര നിരൂപകനായ തമുര്‍ ഇക്ബാല്‍ സിനിമയെയും ഇബ്രാഹിമിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. ഇബ്രാഹിം അലി ഖാന് തന്റെ റിവ്യുവിന് മറുപടിയുമായി വന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇബ്രാഹിം മെസേജ് അയച്ചതെന്നാണ് തമുര്‍ പറയുന്നത്.
ഇബ്രാഹിമിന്റെ സന്ദേശമിങ്ങനെ: ”തമുര്‍, എതാണ്ട് തൈമുര്‍ പോലെ തന്നെ. എന്റെ സഹോദരന്റെ പേരാണ് നിങ്ങള്‍ക്ക്. പക്ഷെ, നിങ്ങള്‍ക്ക് ഇല്ലാത്തത് എന്താണെന്നോ? അവന്റെ മുഖം. നീയൊരു വിലകെട്ടവനാണ്. നിനക്ക് നിന്റെ വാക്കുകളെ നിയന്ത്രിക്കാന്‍ പറ്റില്ല അല്ലേ. സാരമില്ല, നിന്നെ പോലെ നിന്റെ വാക്കുകളും അപ്രസക്തമാണ്. നിന്നേയും നിന്റെ കുടുംബത്തേയും ഓര്‍ത്ത് സങ്കടം തോന്നുന്നു. നിന്നെ എന്നെങ്കിലും തെരുവില്‍വച്ച് കണ്ടാല്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ നിന്നെ വിരൂപനാക്കും ഞാന്‍”-
തമുറിന്റെ റിവ്യുവില്‍ ഇബ്രാഹിം അലി ഖാന്റെ മൂക്കിനു നടത്തിയ ശസ്ത്രക്രിയയെക്കുറിച്ച് പറയുന്നുണ്ട്. അതാണ് ചൊടിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്. സന്ദേശത്തിന് തമുര്‍ ഇങ്ങനെ മറുപടി നല്കുന്നു. ”ഹഹഹ…. ഇതാണ്, ഈ പയ്യനെയാണ് സിനിമയില്‍ കാണാന്‍ ഞാന്‍ ആഗ്രഹിച്ചത്. അല്ലാതെ ക്രിഞ്ച് ആയ, വ്യാജനായ മനുഷ്യനെയല്ല. പക്ഷെ, ആ നോസ് ജോബ് കമന്റ് തെറ്റായിപ്പോയി. ബാക്കി കാര്യങ്ങളുടെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. നിന്റെ അച്ഛന്റെ വലിയ ആരാധകനാണ് ഞാന്‍. അദ്ദേഹത്തെ നിരാശനാക്കരുത്.”
ഇബ്രാഹിന്റെ പ്രതികരണവും അതിന് നിരൂപകന് നല്കിയ മറുപടിയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. തമുറിന്റെ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇരുവരെയും അനുകൂലിച്ചും എതിര്‍ത്തും ഒട്ടേറെ പേരാണ് രംഗത്ത് വന്നത്. ഇബ്രാഹിമിനെ പിന്തുണയ്ക്കുന്നില്ല പക്ഷെ, നിരൂപകന് സിനിമ റിവ്യു ചെയ്താല്‍ മതിയായിരുന്നു. അല്ലാതെ അവന്റെ മൂക്കിനെക്കുറിച്ച് റിവ്യു പറയേണ്ടതില്ലായിരുന്നു എന്നാണ് ഒരുവിഭാഗം പറയുന്നത്. ഇബ്രാഹിം ഇത് തന്റെ ആദ്യ സിനിമയാണെന്ന് മറക്കരുതെന്നും ഇത്ര വൈകാരികമായി പ്രതികരിച്ചതും ഭീഷണി മുഴക്കിയതുമെല്ലാം പക്വതയില്ലായ്മയാണെന്നും മറുവിഭാഗം പറയുന്നു. അഭിനയിക്കാനും അതുപോലെ മാന്യമായി വിമര്‍ശനങ്ങളെ നേരിടാന്‍ പഠിക്കണമെന്നും ചിലര്‍ ഇബ്രാഹിമിനോട് ആവശ്യപ്പെട്ടു.
സൗത്ത് ഡല്‍ഹിയില്‍ നിന്നുള്ള പ്രിയ എന്ന പെണ്‍കുട്ടിയുടെയും നോയിഡയില്‍ നിന്നുള്ള അര്ജുന് എന്ന മിഡില്‍ ക്ലാസ് പയ്യന്റെയും ആദ്യപ്രണയത്തിന്റെ കഥയാണ് ‘നാദാനിനിയാം’ പറയുന്നത്. ഇബ്രാഹിമിന്റെ ആദ്യത്തേയും ഖുഷിയുടെ മുന്നാമത്തേയും ചിത്രമാണിത്. ആരാണ് മോശമെന്ന് തെളിയിക്കാന്‍ ഇരുവരും മത്സരിക്കുകയാണെന്നായിരുന്നു പ്രധാന വിമര്‍ശനം. ഇബ്രഹാമിനും ഖുഷിക്കുമിടയില്‍ യാതൊരു കെമിസ്ട്രിയുമില്ലെന്നും ചിലര്‍ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]