
കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടന് ആമിര്‍ ഖാന് തന്റെ പുതിയ ജീവിത പങ്കാളിയെ ലോകത്തിന് പരിചയപ്പെടുത്തിയത്. ഗൗരി സ്പ്രാറ്റിന് ആമിര്‍ ഖാനോട് പ്രണയം തോന്നിയതിന് പിന്നില്‍ അദ്ദേഹത്തിന്റെ സിനിമകളും സ്വാധീനം ചെലുത്തിയിട്ടുണ്ടാകാം എന്നുകരുതിയെങ്കില്‍ തെറ്റി. ബോളിവുഡ് സിനിമകള്‍ അധിക കാണാത്ത വ്യക്തിയാണ് ആമിറിന്റെ പുതിയ പങ്കളായായ ബെംഗളൂരു സ്വദേശിനി ഗൗരി.
ആമിര്‍ ഖാന്റെ വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രമാണ് അവര്‍ കണ്ടിട്ടുള്ളത്. തന്നോട് ഗൗരിക്ക് പ്രണയം തോന്നിയതിന് പിന്നിലെ കാര്യം ആമിര്‍ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. 60-ാം ജന്മദിനത്തോടനുബന്ധിച്ച് മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു ആമിര്‍ തന്റെ പ്രണയത്തെക്കുറിച്ചും പങ്കാളിയെക്കുറിച്ചും പറഞ്ഞത്. ഒരു ബോളിവുഡ് തിരക്കഥ പോലെ തന്നെയായിരുന്നു ഇരുവരുടെയും ആദ്യ കണ്ടുമുട്ടലും പിന്നീടുള്ള ജീവിതവും.
25 വര്‍ഷം മുമ്പാണ് ഗൗരിയെ ആദ്യമായി കണ്ടുമുട്ടിയതെന്ന് പറഞ്ഞ ആമിര്‍, രണ്ടുവര്‍ഷം മുമ്പ് മാത്രമാണ് തങ്ങള്‍ക്ക് വീണ്ടും ഒരുമിക്കാനായതെന്നും വ്യക്തമാക്കി. ‘ശാന്തമായി കഴിയുന്ന, എനിക്ക് സമാധാനം നല്കുന്ന ഒരാളെ ഞാന്‍ തിരയുകയായിരുന്നു. അവള് അവിടെ ഉണ്ടായിരുന്നു,’ എന്നാണ് ഗൗരിയുമായി ഒന്നിച്ചതിനെക്കുറിച്ച് ആമിര്‍ പറഞ്ഞത്.
ഗൗരിക്ക് തന്നോട് പ്രണയം തോന്നാന്‍ കാരണവും ആമിര്‍ വെളിപ്പെടുത്തുകയുണ്ടായി. ‘അനുകമ്പയുള്ള, മാന്യനായ, കരുതലുള്ള ഒരാളെയാണ് താന്‍ ആഗ്രഹിച്ചതെന്നാണ് അവര്‍ പറഞ്ഞത്. എന്നിട്ട് നീ എന്നെയാണോ കണ്ടെത്തിയത് എന്നാണ് ഞാന്‍ ഗൗരിയോട് തിരിച്ചുചോദിച്ചത്,’ ആമിര്‍ ചിരിയോടെ പറഞ്ഞു.
ഗൗരി ബെംഗളൂരുവിലാണ് വളര്‍ന്നത്, വ്യത്യസ്തതരം സിനിമകളോടും കലകളോടുമായിരുന്നു അവളുടെ പരിചയം. അതിനാല്‍ അവള് ഹിന്ദി സിനിമകള്‍ അധികം കാണാറില്ല. ദില്‍ ചാഹ്താ ഹേ, ലഗാന്‍ എന്നീ ചിത്രങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടിരുന്നതായി ഗൗരി പറഞ്ഞിട്ടുണ്ടെന്നും ആമിര്‍ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]