
കന്നഡ വേരുകൾ നിരസിക്കുന്നുവെന്ന ആരോപണങ്ങൾക്കും വിമർശനങ്ങൾക്കുമിടയിൽ താൻ ഹൈദരാബാദിൽ നിന്നാണെന്ന പ്രസ്താവനയുമായി നടി രശ്മിക മന്ദാന. പുതിയ ചിത്രമായ ‘ഛാവ’യുടെ പ്രീ-റിലീസ് ചടങ്ങിൽ താൻ ഹൈദരാബാദിൽ നിന്നാണെന്ന് താരം പറയുന്ന വീഡിയോയാണ് ഇപ്പോൾ ഒരു വിഭാഗം കന്നട സിനിമാ ആരാധകരെ ചൊടിപ്പിച്ചത്.
‘ഞാൻ ഹൈദരാബാദിൽ നിന്നാണ്, ഞാൻ തനിച്ചാണ് വന്നത്, ഇന്ന് ഞാൻ നിങ്ങളുടെ എല്ലാ കുടുംബത്തിൻ്റെയും ഭാഗമാണ്’. രശ്മിക പറയുന്നു. വലിയ കരഘോഷത്തോടെയാണ് ആരാധകർ ഇത് സ്വീകരിച്ചത്. എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതോടെ താരം തന്റെ കന്നഡ വേരുകൽ ബോധപൂർവ്വം നിരസിക്കുകയാണ് വിമർശനം വീണ്ടും ശക്തമായി.
‘അനാവശ്യ വിമർശനങ്ങൾ ഉണ്ടാകുമ്പോൾ ചിലപ്പോഴൊക്കെ നിങ്ങളോട് സഹതാപം തോന്നിയിരുന്നു. എന്നാൽ നിങ്ങൾ ഇത്തരത്തിൽ പ്രസ്താവനകൾ നടത്തുമ്പോൾ, അവ ശരിയാണെന്നും നിങ്ങൾ തിരിച്ചടി അർഹിക്കുന്നു’വെന്നുമുള്ള അടിക്കുറിപ്പോടെയാണ് ഒരാൾ വീഡിയോ എക്സിൽ പങ്കുവച്ചിരിക്കുന്നത്.
കർണാടകയിലെ കൂർഗ് സ്വദേശിയാണ് രശ്മിക മന്ദന. കന്നഡ സിനിമകളിലൂടെയാണ് താരം ചലചിത്രമേഖലയിലെത്തുന്നത്. രക്ഷിത് ഷെട്ടി നായകനായ ‘കിരിക് പാർട്ടി’ ആയിരുന്നു ആദ്യസിനിമ. അത് ഹിറ്റാവുകയും ചെയ്തു. എന്നാൽ രണ്ടുവർഷത്തിനുശേഷമിറങ്ങിയ തെലുഗുസിനിമ ‘ഗീത ഗോവിന്ദ’ മാണ് താരത്തിന് സിനിമയിൽ ശക്തമായ സ്വാധീനം നേടിക്കൊടുത്തത്. അരങ്ങേറ്റച്ചിത്രമായ ‘കിരിക് പാർട്ടി’യെക്കുറിച്ചുള്ള ചോദ്യത്തിന് പ്രൊഡക്ഷൻ കമ്പനിയുടെ പേര് പറയാതിരുന്നതിന്റെ പേരിൽ കുറച്ചുനാളുകൾക്ക് മുൻപ് രശ്മിക വലിയ വിമർശനം ഏറ്റുവാങ്ങിയിരുന്നു. ഇതെ തുടർന്ന് കിരിക് പാർട്ടിയുടെ സംവിധായകൻ ഋഷഭ് ഷെട്ടി രശ്മികയുടെ പേര് എടുത്ത് പറയാതെ പരിഹസിച്ചതും ചർച്ചയായി.
ആദ്യസിനിമയുടെ ഷൂട്ടിങ് കഴിഞ്ഞപ്പോൾ അതിലെ നായകൻ രക്ഷിത് ഷെട്ടിയുമായി രശ്മിക പ്രണയത്തിലായി. തൊട്ടടുത്തവർഷം വിവാഹനിശ്ചയം നടത്തുകയും ചെയ്തു. എന്നാൽ, 2018-ൽ തങ്ങൾ പിരിഞ്ഞതായി ഇരുവരും പ്രഖ്യാപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]