![](https://newskerala.net/wp-content/uploads/2025/02/empuraan-1024x576.jpg)
ലോകമെമ്പാടുമുള്ള മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാൻ. മാർച്ച് 27-നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ചിത്രത്തിൻ്റെ 24-മാത് ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ബോളിവുഡ് സിനിമ-സീരിയൽ താരം നയൻ ഭട്ട് അവതരിപ്പിക്കുന്ന സുരയ്യ ബീവി എന്ന കഥാപാത്രത്തിൻ്റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്.
പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയ്യിദ് മസൂദ് എന്ന കഥാപാത്രത്തിൻ്റെ അമ്മയായാണ് നയൻ ഭട്ട് സിനിമയിലെത്തുക എന്ന് താരം വ്യക്തമാക്കുന്നു. ‘ഏറെ ആഴമുള്ള കഥാപാത്രമാണ്. ഈ സിനിമ എന്നെ സംബന്ധിച്ചിടത്തോളം ഏറെ സവിശേഷതകള്‍ നിറഞ്ഞതാണ്. കാരണം ഞാന്‍ സൗത്ത് ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയുടെ ആരാധികയാണ്. ഈ സിനിമ എന്നെ സംബന്ധിച്ച് സ്വപ്നസാക്ഷാത്കാരമാണ്.’ നയൻ ഭട്ട് പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]