
മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത ചിത്രമായ ഭ്രമയുഗം റിലീസിന് തയ്യാറെടുക്കുകയാണ്. പുതിയ കാലത്ത് ബ്ലാക്ക് ആന്റ് വൈറ്റ് ഫോര്‍മാറ്റിലെത്തുന്ന മലയാള ചിത്രം എന്ന പ്രത്യേകത ഭ്രമയുഗത്തിനുണ്ട്. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ റിലീസിനെത്തുന്ന ചിത്രത്തിന്റെ പോസ്റ്ററും ട്രെയ്ലറുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു. മമ്മൂട്ടിയോടൊപ്പം അര്ജുന് അശോകന്, സിദ്ധാര്‍ത്ഥ് ഭരതന്, അമല്‍ദ ലിസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ് ശശികാന്തും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും വൈ.എന്‍.ഒ.ടി സ്റ്റുഡിയോയും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്.
ഫെബ്രുവരി 15ന് നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. അതിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ എന്തുകൊണ്ട് ഭ്രമയുഗം ബ്ലാക്ക് ആന്റ് വൈറ്റില്‍ ചിത്രീകരിച്ചുവെന്ന് വ്യക്തമാക്കി.
”സിനിമ കാണാന്‍ വരുമ്പോള്‍ മുന്‍ വിധികള്‍ ഇല്ലാതെ വരുന്നതായിരിക്കും നല്ലത്. ട്രെയ്ലറും പോസ്റ്ററുമെല്ലാം ഡീ കോഡ് ചെയ്യുമ്പോള്‍ അങ്ങിനെയായിരിക്കും ഇങ്ങനെയായിരിക്കുമെന്നെല്ലാം നമ്മള് വിചാരിക്കും. പക്ഷേ അതൊന്നുമായിരിക്കില്ല ഈ സിനിമ. ഇനി ചിലപ്പോള്‍ നമ്മള് കരുതിയപോലെ തന്നെയായിരിക്കാം. ഈ സിനിമയില്‍ വില്ലനും നായകനുമില്ല. എല്ലാം കഥാപാത്രങ്ങളാണ്. ധര്‍മ്മം, അധര്‍മ്മം എന്നൊന്നുമില്ല. ഒരു കല ആത്യന്തികമായി രസിപ്പിക്കുന്നത് പ്രേക്ഷകരെയാണ്.
ഇതൊരു കാലഘട്ടത്തിന്റെ സിനിമയാണ്. സിനിമയില്ലാതിരുന്നൊരു കാലഘട്ടത്തിന്റെ സിനിമയാണ്. അങ്ങനെയും പറയാം. പക്ഷേ അതൊന്നുമല്ല. ബ്ലാക്ക് ആന്റ് വൈറ്റ് പുതിയ തലമുറ അനുഭവിക്കാത്ത ഒന്നാണ്. അതുകൊണ്ട് ഒന്നു കണ്ടറിയാം. ഈ സിനിമ അതിന് പറ്റിയ ഒന്നാണ്. ബ്ലാക്ക് ആന്റ് വൈറ്റ് സിനിമ ഒരു നൊസ്റ്റാള്‍ജിയയാണ്. ഹോളിവുഡില്‍ ആര്‍ട്ടിസ്റ്റ് എന്ന ബ്ലാക്ക് ആന്റ് വൈറ്റ് സിനിമ ഏതാണ്ട് പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വന്നത്. ഓസ്കര് അടക്കം ഒരുപാട് പുരസ്കാരങ്ങള്‍ നേടിയ ചിത്രമാണ്. നമുക്കും വേണ്ടേ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് സിനിമ?
സമീപകാലത്ത് മമ്മൂട്ടിയുടേതായി റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം തികച്ചും പരീക്ഷണാത്മകവും ഏറെ വ്യത്യസ്തമായിരുന്നു. പ്രധാനമായും മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മിച്ച സിനിമകള്‍. ഇതെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നല്കിയതിങ്ങനെ…
”സിനിമ തന്നെ ഒരു പരീക്ഷണമാണ്. അതുകൊണ്ട് തന്നെ പരീക്ഷണ ചിത്രം എന്ന് വിളിക്കുന്നതില്‍ അര്ഥഥമില്ല. വ്യത്യസ്തമായ സിനിമകള്‍ ചെയ്യാന്‍ ശ്രമിക്കാറുണ്ട്. പക്ഷേ അതില്‍ പലതും മനപൂര്‍വ്വം സംഭവിക്കുന്നതല്ല.
എന്നെ സംബന്ധിച്ച് എന്തും ചെയ്യണമെന്നായിരുന്നു എനിക്ക് ആഗ്രഹം. സിനിമയില്‍ ഞാന്‍ വന്നപ്പോള്‍ ഈ പറഞ്ഞ സൗകര്യങ്ങളൊന്നും ഇല്ലായിരുന്നു. സിനിമയില്‍ നിന്ന് സിനിമ മാത്രമാണ് ഞാന്‍ പ്രതീക്ഷിച്ചത്. എനിക്ക് സിനിമ മാത്രമേ ഇഷ്ടമുള്ളൂ. അതിനൊപ്പം ലഭിച്ചതെല്ലാം. ബോണസായിരുന്നു. ഇനിയും അങ്ങിനെ തന്നെ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം. എനിക്കൊന്നേ പറയാനുള്ളൂ, കൂടെയുണ്ടാകണം, വഴിയിലിട്ട് പോയ് കളയരുത്”- മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മമ്മൂക്കയെവച്ച് ഒരു സിനിമ ചെയ്യണമെന്ന് എന്റെ വലിയ ആഗ്രഹമായിരുന്നു. പക്ഷേ അതിനൊരു പറ്റിയ കഥാപാത്രം വേണമായിരുന്നു. ഭ്രമയുഗത്തിന്റെ കഥ പറഞ്ഞപ്പോള്‍ മമ്മൂക്കയ്ക്ക് ഇഷ്ടമായി. എനിക്ക് പൊതുവേ ഹൊറര്‍ ഇഷ്ടമാണ്. ഭൂതകാലം കണ്ട അനുഭവം വച്ച് ഈ സിനിമ കാണാന്‍ വരരുത്. ഇത് മറ്റൊരു സിനിമയാണ്. ബ്ലാക്ക് ആന്റ് വൈറ്റില്‍ ഒരു ടെസ്റ്റ് ഷൂട്ട് ചെയ്ത് മമ്മൂക്കയെ കാണിച്ചു. എല്ലാവര്ക്കും ഇത് ഇഷ്ടമായി. എന്റെ വിഷനെ പിന്തുണയ്ക്കുന്ന നിര്‍മാതാക്കളും രംഗത്തു വന്നു. ഛായാഗ്രാഹകന്‍ ഷെഹനാദ് ജലാല്‍. ഇതുപോലെ സഹകരിക്കുന്ന ഒടു ടീം ഇല്ലായിരുന്നുവെങ്കില്‍ ഭ്രമയുഗം സാധ്യമാകില്ലായിരുന്നു- സംവിധായകന് രാഹുല്‍ സദാശിവന് പറഞ്ഞു.