ആദ്യഭാഗത്തെ പോലെ റെക്കോര്‍ഡുകള്‍ ഭേദിച്ച് ബോക്സോഫീസ് ഹിറ്റ്ചാര്‍ട്ടില്‍ ഇടം പിടിച്ച ചിത്രമാണ് അല്ലു അര്ജുന് നായകനായ പുഷ്പ-2 : ദി റൂള്‍ എന്ന ചിത്രം. ഡിസംബര്‍ അഞ്ചിന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും തീയറ്റുകളിലുണ്ട്. ജനുവരി 17 മുതല്‍ 20 മിനിറ്റ് കൂടുതല്‍ സീനുകള്‍ ഉള്‍പ്പെടുത്തിയാണ് പുഷ്പ 2 പ്രദര്‍ശനം നടത്തുക.
ഇപ്പോഴിതാ പുഷ്പയുടെ മൂന്നാം ഭാഗവുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് പുഷ്പയുടെ രണ്ട് ഭാഗങ്ങളിലും സംഗീത സംവിധാനം ചെയ്ത ദേവീശ്രീ പ്രസാദ് (ഡിഎസ്പി).
പുഷ്പ 2 ന്റെ ആത്മവിശ്വാസത്തില്‍, സുകുമാര്‍ സര് കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുകയാണ്, സീനുകളും കഥയും അദ്ദേഹം വീണ്ടും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. പുഷ്പ 3 യുടെ ആഖ്യാനത്തിന് അനുയോജ്യമായ രീതയില്‍ ഒട്ടേറെ കാര്യങ്ങള്‍ ഒടുവില്‍ ഒരുങ്ങുമെന്നും ഒരുപാട് ആശയങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഡിഎസ്പി പറഞ്ഞു.
പുഷ്പ-2 വന്‍ വിജയമായിരിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. വാനോളം പ്രതീക്ഷയിലായിരുന്നു. അതുകൊണ്ടുതന്നെ വെല്ലുവിളികളും ഉണ്ടായിരുന്നു. എന്നാല്‍ എല്ലാ ഭാഷകളില്‍ നിന്നും ലഭിച്ച സ്നേഹം മാജിക്കലാണ്. മഹാരാഷ്ര, കാശ്മീര്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും ചിത്രത്തിന് സ്വീകാര്യത ലഭിച്ചു. എല്ലാവരോടും നന്ദി പറയുന്നു. ഡിഎസ്പി പറഞ്ഞു.
ബാഹുബലി 2 ന്റെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ പുഷ്പ 2 തകര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലുടനീളം 1.438 രൂപയുടേയും ലോകത്താകമാനം 1931 കോടി രൂപയുടെയും കളക്ഷന്‍ നേടാന്‍ ചിത്രത്തിനായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]