നിരവധി മികച്ച ചിത്രങ്ങളിലുടെ തെന്നിന്ത്യന്‍ പ്രേക്ഷകഹൃദയം കവര്‍ന്ന നടിയാണ് കീര്‍ത്തി സുരേഷ്. ബേബി ജോണ്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും താരം അരങ്ങേറ്റം നടത്തി. ഡിസംബറിലാണ് താരത്തിന്റെ വിവാഹം നടന്നത്. വിവാഹ ചിത്രങ്ങളും വിശേഷങ്ങളും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വിവാഹം തന്നില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് പറയുകയാണ് കീര്‍ത്തി. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം വിവാഹ ജീവിതത്തെ കുറിച്ച് മനസ് തുറന്നത്
വിവാഹം എന്നില്‍ യാതൊരുമാറ്റവും ഉണ്ടാക്കിയിട്ടില്ല. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും പ്രത്യേകിച്ച് മാറ്റങ്ങളൊന്നും വിവാഹശേഷം ഉണ്ടായിട്ടില്ല. മാധ്യമശ്രദ്ധ ഒരുപാട് ഉണ്ടായി എന്നത് സത്യമാണ്. അതെനിക്ക് പരിചിതമാണെങ്കിലും ആന്റണിക്ക് അത് പുതിയ അനുഭവമാണ്. അത്തരത്തിലൊരു മാറ്റം ആന്റണി നേരിടുന്നുണ്ട് എന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം സാധാരണഗതിയിലാണ്- കീര്‍ത്തി പറഞ്ഞു
വിവാഹത്തോടെ രണ്ടുകുടുംബങ്ങള്‍ തമ്മിലുണ്ടായ കൂടിചേരലിലും ഇണക്കത്തിലും വളരെയധികം സന്തോഷത്തിലാണെന്നും താരം പറയുന്നു. വിവാഹത്തിന് ശേഷമുള്ള ആദ്യ പൊങ്കല്‍ വിശേഷങ്ങളും താരം പങ്കുവെച്ചു.
വിവാഹത്തിന് ശേഷമുള്ള ആദ്യ പൊങ്കലാണിത്. ആദ്യ പൊങ്കലായതിനാല്‍ തലപൊങ്കലെന്നാണ് പറയുന്നത്. കഴിഞ്ഞ മാസം ആന്റണിയുടെ കുടുംബവുമൊത്ത് എന്റെ ആദ്യ ക്രിസ്മസ് ആഘോഷം നടന്നു – കീര്‍ത്തി പറഞ്ഞു
കീര്‍ത്തി സുരേഷിന്റെയും ദീര്‍ഘകാല സുഹൃത്ത് ആന്റണിയുടെയും വിവാഹം ഡിസംബറിലാണ് നടന്നത്. ഗോവയില്‍ വെച്ചുനടന്ന സ്വകാര്യ പരിപാടിയില്‍ സിനിമാതാരങ്ങളും പങ്കെടുത്തിരുന്നു. എഞ്ചിനീയറായ ആന്റണി ഇപ്പോള്‍ മുഴുവന്‍ സമയ ബിസിനസ്സുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിന്‍ഡോസ് സൊല്യൂഷന് ബിസിനസ്സിന്റെ ഉടമ കൂടിയാണ്.ഗോവയില്‍ വെച്ച് നടന്ന സ്വകാര്യ വിവാഹ ചടങ്ങില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളും എത്തിയിരുന്നു. വിജയ്, നാനി, തൃഷ തുടങ്ങി നിരവധി പേര് ചടങ്ങിലെത്തി.’റിവോള്‍വര്‍ റിത’യടക്കം തമിഴില്‍ രണ്ട് സിനിമകളാണ് കീര്‍ത്തി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. തമിഴ് ചിത്രം തെരിയുടെ ബോളിവുഡ് റീമേക്കായ ബേബി ജോണാണ് കീര്‍ത്തിയുടെ പുതിയ ചിത്രം. വരുണ്‍ ധവാനാണ് ടൈറ്റില്‍ റോളിലെത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]