നന്ദമൂരി ബാലകൃഷ്ണയുടെ തെലുങ്ക് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഡാകു മഹാരാജിലെ നൃത്തരംഗങ്ങള്‍ വിവാദമായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ചിത്രത്തിലെ നായിക ഉര്‍വശി റൗട്ടേല. ‘ദബിഡി ദിബിഡി’ എന്നു തുടങ്ങുന്ന ഗാനത്തിലെ നൃത്തരംഗങ്ങള്‍ കലയുടെ ആഘോഷം മാത്രമാണെന്ന് ഉര്‍വശി പറഞ്ഞു.
പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവന്നതോടെയാണ് നന്ദമൂരി ബാലകൃഷ്ണയുടെ വിമര്‍ശനം ഉയര്‍ന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്നതും ഗാനത്തിന് ഒട്ടും യോജിക്കാത്തതുമാണ് ബാലകൃഷ്ണയുടെ സ്റ്റെപ്പുകളെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനം.
ആളുകള്‍ക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും വിമര്‍ശനങ്ങളും ഇതിന്റെ ഭാഗമാണെന്നും ഉര്‍വശി റൗട്ടേല പറഞ്ഞു. വിജയങ്ങളുണ്ടാകുമ്പോള്‍ അതോടൊപ്പം വിലയിരുത്തലുകളുമുണ്ടാകും. കാഴ്ചപ്പാടുകളിലെ വൈവിധ്യങ്ങളെ താന്‍ ബഹുമാനിക്കുന്നതായും ഉര്‍വശി വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. നന്ദമൂരി ബാലകൃഷ്ണ ഒരു ഇതിഹാസമാണ്. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ഉര്‍വശി റൗട്ടേല പറഞ്ഞു.
ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. പാര്‍ട്ടിയിലും ബാലകൃഷ്ണയുടെ നൃത്തം തന്നെയാണ് വിവാദങ്ങള്‍ക്ക് കാരണമായത്. നേരത്തെ വിവാദമായ ഗാനത്തിന് ഇരുവരും ചുവടുവെച്ചപ്പോള്‍ ഉര്‍വശി അസ്വസ്തയായി എന്നതാണ് വിവാദത്തിനിടയാക്കിയത്. ബാലയ്യയുടെ പെരുമാറ്റം അതിരുകടന്നതോടെയാണ് അവര്‍ അസ്വസ്ഥതയായതെന്നും ആരോപണമുയര്‍ന്നിരുന്നു.
ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ഡാകു മഹാരാജ് വലിയ ഹിറ്റായി തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. ബോബി ഡിയോളാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. അദ്ദേഹത്തിന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]