
ഒരു കാലത്ത് ബോളിവുഡ് സിനിമയില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട പ്രണയജോടിയായിരുന്നു ഋഷി കപൂര്‍- നീതു സിംഗ്. ഖേല്‍ ഖേല്‍ മേം, അമര്‍ അക്ബര്‍ അന്തോണി തുടങ്ങി പന്ത്രണ്ട് സിനിമകളിലാണ് ഇവര്‍ ഒരുമിച്ചഭിനയിച്ചത്. കൗമാരപ്രായത്തിലാണ് നീതു സിനിമയിലെത്തിയത്. രാജ് കുമാറിന്റെ മകന് എന്ന മേല്‍വിലാസത്തിലാണ് ഋഷി കപൂര്‍ സിനിമയിലെത്തിയത്. 1980 ലാണ് ഇവര്‍ വിവാഹിതരാകുന്നത്. വിവാഹത്തിന് ശേഷം നീതു സിംഗ് നീതു കപൂറായി. വിവാഹത്തിന് ശേഷം അഭിനയം തുടരേണ്ട എന്ന് നീതു തീരുമാനിച്ചു. അതേ വര്‍ഷം തന്നെ മകള്‍ റിധിമ കപൂര്‍ ജനിച്ചു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം രണ്‍ബീര്‍ കപൂറും. 2020 ലായിരുന്നു ഋഷി കപൂറിന്റെ വിയോഗം. അര്‍ബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു.
പ്രണയിക്കുന്ന കാലത്ത് ഋഷി കപൂര്‍ തനിക്ക് മേല്‍ ഒരുപാട് നിയന്ത്രണങ്ങള്‍ വച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നീതു കപൂറിപ്പോള്‍. കോഫി വിത്ത് കരണ്‍ എന്ന ഷോയിലാണ് നീതു ഇതെക്കുറിച്ച് സംസാരിച്ചത്.
യഷ് ചോപ്രയുടെ സിനിമകളില്‍ അഭിനയിച്ചിരുന്ന കാലം അതി മനോഹരമായിരുന്നു. അദ്ദേഹം ഒരുപാട് പാര്‍ട്ടികള്‍ വയ്ക്കാറുണ്ട്. അന്താക്ഷരിയൊക്കെ കളിക്കാറുണ്ട്. എന്നാല്‍ ആ സമയത്ത് ഞാനും ഋഷിയും തമ്മില്‍ പ്രണയത്തിലായിരുന്നു. അത് കൊണ്ട് ഞാന്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാറില്ല. പാര്‍ട്ടിയ്ക്ക് പോകേണ്ട, വീട്ടിലേക്ക് പോകൂ എന്നാണ് ഋഷി പറയാറ്.
കാര്‍ക്കശ്യക്കാരായ അമ്മയ്ക്കും കാമുകനുമിടയില്‍ എനിക്ക് ശ്വാസം മുട്ടിയിട്ടുണ്ട്- നീതു പറഞ്ഞു.
ഒരു വലിയ ഇടവേളയ്ക്ക് ശേഷം ഇംത്യാസ് അലിയുടെ ലൗ ആജ് കല് എന്ന ചിത്രത്തിലൂടെയാണ് നീതു സിനിമയില്‍ മടങ്ങിയെത്തിയത്. ഋഷി കപൂറിന്റെ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമായിരുന്നു ചിത്രത്തില്‍ നീതു കൈകാര്യം ചെയ്തത്.
ഋഷിയോട് മിണ്ടാന്‍ തന്നെ നീതുവിന് ഭയമായിരുന്നുവെന്ന് നേരത്തേ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സംസാരപ്രിയനായിരുന്ന ഋഷി എല്ലാവരോടും പെട്ടന്ന് അടുക്കുന്ന പ്രകൃതമായതിനാല്‍ നീതുവിന്റെ ആശങ്കകള്‍ വിട്ടൊഴിഞ്ഞു. പരിചയം വലിയ സൗഹൃദമായി.
ഋഷിക്കാകട്ടെ സിനിമയിലും പുറത്തുമായി ഒരുപാട് കാമുകിമാര്‍ ഉണ്ടായിരുന്നു. ഒരോ പെണ്‍കുട്ടികളുടെയും പിറകെ പോയി അവസാനം ഋഷി തനിക്കരികില്‍ മടങ്ങിയെത്തും. താന്‍ പ്രണയത്തില്‍ വളരെ സത്യസന്ധതയായിരുന്നുവെന്നും നീതു പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]