രജനികാന്ത് നായകനാവുന്ന ഏറ്റവും പുതിയ ചിത്രത്തിന് പേരിട്ടു. വേട്ടയൻ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപന വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
രജനികാന്ത് നായകനാവുന്ന 170-ാമത്തെ ചിത്രമാണിത്. ജയ് ഭീം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ.
ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വമ്പൻ താരങ്ങളാണ് അണിനിരക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസാണ് നിർമാണം.
രജനികാന്തിന്റെ സ്റ്റൈലിഷ് രംഗങ്ങൾകൂടി ഉൾപ്പെടുത്തിയാണ് ടൈറ്റിൽ ടീസർ പുറത്തുവിട്ടിരിക്കുന്നത്. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബട്ടി എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിലുണ്ടാവും.
32 വർഷങ്ങൾക്കു ശേഷമാണ് അമിതാഭ് ബച്ചനും രജനികാന്തും ഒരുമിച്ചഭിനയിക്കുന്നത്. 1991-ൽ ഹം എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചഭിനയിച്ചത്.
അതേസമയം ഫഹദ് ഫാസിലും റാണയും രജനികാന്തിനൊപ്പം ആദ്യമായാണ് അഭിനയിക്കുന്നത്. മഞ്ജു വാര്യർ, ദുഷാരാ വിജയൻ, റിതിക സിംഗ് എന്നിവരാണ് നായികമാർ.
ഇവരുടെ പോസ്റ്ററുകൾ നേരത്തേ ലൈക്ക പ്രൊഡക്ഷൻസ് പുറത്തുവിട്ടിരുന്നു. അനിരുദ്ധ് ആണ് തലൈവർ ചിത്രത്തിന്റെ സംഗീതസംവിധാനം.
എസ്.ആർ. കതിരാണ് ഛായാഗ്രഹണം.
അൻബറിവ് സംഘട്ടനസംവിധാനവും ഫിലോമിൻരാജ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്.
Content Highlights: vettaiyan movie title teaser, rajinikanth new movie, tj gnanavel, fahadh faasil, rana daggubatti Add Comment View Comments () Get daily updates from Mathrubhumi.com …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]