അച്ഛന്റെ മൂന്നാംചരമവാര്ഷികദിനത്തില് വികാരഭരിതമായ കുറിപ്പ് പങ്കുവെച്ച് സുപ്രിയ മേനോന്. അങ്ങയെ കുറിച്ച് ഓര്‍ക്കാത്ത ഒരു ദിവസംപോലുമില്ലെന്നും. അങ്ങയോട് സംസാരിക്കുന്നത് ഞാന്‍ മിസ്സ് ചെയ്യുന്നെന്നും സുപ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. 2021-ലാണ് സുപ്രിയയുടെ അച്ഛന് വിജയകുമാര്‍ മേനോന് അന്തരിച്ചത്.
സുപ്രിയയുടെ കുറിപ്പ്:
ഡാഡി അങ്ങ് ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് മൂന്നുവര്‍ഷമാകുന്നു. എന്നാല്‍ അങ്ങയെ കുറിച്ച് ഞങ്ങള്‍ ഓര്‍ക്കാത്ത ഒരുദിവസംപോലുമില്ല. അങ്ങയോട് സംസാരിക്കുന്നത് ഞാന്‍ മിസ്സ് ചെയ്യുന്നുണ്ട്. ഓരോ കൊച്ചുകാര്യങ്ങളും വിളിച്ചുപറയാന്‍ ഫോണ്‍ എടുക്കുന്നതും ഞാന്‍ മിസ്സ് ചെയ്യുകയാണ്. എന്റെ സ്പീഡ് ഡയലില്‍ ഇപ്പോഴും അങ്ങയുടെ നമ്പറുണ്ട്, എന്നെക്കൊണ്ട് അത് ഡിലീറ്റ് ചെയ്യാനാകില്ല. അങ്ങയെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ മിസ്സ് ചെയ്യുന്നുണ്ട്.
എത്തിച്ചേരേണ്ടയിടത്ത് ഞാന്‍ എത്തിച്ചേര്‍ന്നോയെന്ന്, ആ ദിവസം ഭക്ഷണം കഴിച്ചോയെന്ന് ഒക്കെ നിങ്ങള്‍ നിങ്ങളുടേതായ രീതിയില്‍ ഞങ്ങളെ നിരന്തരം ശ്രദ്ധിക്കുമായിരുന്നു. ഞാന്‍ മുതിര്‍ന്ന വ്യക്തിയായെന്നും എന്നെ തനിച്ച് വിടൂ എന്നുമൊക്കെ അന്ന് ഞാന്‍ പറയുന്നത് ഇപ്പോള്‍ ഓര്‍മവരുന്നു. എന്നാല്‍ ഇന്ന് അങ്ങയുടെ അത്തരത്തിലൊരു ഫോണ്‍ കോളിനുവേണ്ടി എന്റെ എല്ലാം നല്കാന് ഞാന്‍ തയ്യാറാണ്.
അങ്ങയുടെ ഗന്ധം എന്തായിരുന്നുവെന്ന്, ഞാന്‍ തൊടുമ്പോള്‍ അത് അങ്ങേക്ക് എങ്ങനെയാണ് അനുഭവപ്പെട്ടിരുന്നതെന്ന്, തഴമ്പുള്ള അങ്ങയുടെ കരങ്ങള്‍ എന്റെ കൈകളെ ചേര്‍ത്തുപിടിച്ചിരുന്നത് ഒക്കെ മറന്നുപോകുമോ എന്ന് ചിലപ്പോഴൊക്കെ ഞാന്‍ ഭയപ്പെടാറുണ്ട്. അങ്ങെനിക്ക് നല്കിയ സ്നേഹത്തിന് അരികിലെത്താന്‍ ആര്‍ക്കും കഴിയില്ല. ഞാന്‍ നിങ്ങളെ എല്ലായ്പ്പോഴും മിസ്സ് ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]