ജ്യേഷ്ഠനായ ശിവ സംവിധാനം ചെയ്ത ‘കങ്കുവ’ കാണാനെത്തി നടന് ബാലയും ഭാര്യ കോകിലയും. കങ്കുവ ഏറെ ഇഷ്ടപ്പെട്ടെന്നും ഇന്റര്‍വെല്ലിന് ശേഷം പടം ഹൈലെവലാണെന്നും സിനിമ കണ്ടശേഷം ബാല പ്രതികരിച്ചു. ”സ്റ്റാര്‍ട്ടിങ്ങില്‍ ഡള്‍ ആയി. ഇന്റര്‍വെല്ലിന് ശേഷം പടം ഹൈലെവലിലേക്ക് പോയി. പടം കഴിഞ്ഞുവെന്ന് വിചാരിക്കുമ്പോള്‍ വലിയൊരു ട്വിസ്റ്റാണ്. ക്ലൈമാക്സ് വേറെ ലെവല്‍. എന്റെ സഹോദരനായതുകൊണ്ടല്ല, ഇത് വലിയൊരു ഫിലിമാണ്. വലിയൊരു ശ്രമമാണ്.
കങ്കുവയുടെ നിര്‍മാതാവ് ജ്ഞാനവേല്‍ രാജ എനിക്ക് കങ്കുവയ്ക്ക് മുന്നേ അഡ്വാന്‍സ് തന്നിരുന്നു. അപ്പോള്‍ ആരോഗ്യപ്രശ്നങ്ങളായി. അങ്ങനെയാണ് ജ്ഞാനവേല്‍ രാജ കങ്കുവ തുടങ്ങിയത്. ഇതിലെ ക്യാമറമാന് വെട്രിയും ഞാനുമെല്ലാം ഒരുമിച്ച് വളര്‍ന്നവരാണ്. ചേട്ടനെ ഇന്നലെ വിളിച്ച് ആശംസ അറിയിച്ചിരുന്നു. ചേട്ടന് തിരുപ്പതി പോയതാണ്”, ബാല പറഞ്ഞു.
വിവാഹത്തിന് ശേഷം നല്ല ശാപ്പാടും മനസ്സമാധാനവും നല്ല ഉറക്കവും ഉണ്ടെന്നും ജീവിതം ഹാപ്പിയാണെന്നും നടന് പറഞ്ഞു. സിനിമ ഇഷ്ടമായെന്നായിരുന്നു ബാലയുടെ ഭാര്യ കോകിലയുടെയും പ്രതികരണം. ബാലയെ ഇതുപോലൊരു സിനിമയില്‍ കാണാന്‍ പറ്റുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നായിരുന്നു കോകിലയുടെ മറുപടി.
സൂര്യ, ബോബി ഡിയോള്‍, ദിഷ പഠാനി എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന തമിഴ് ചിത്രം ‘കങ്കുവ’ വ്യാഴാഴ്ചയാണ് തീയേറ്ററുകളിലെത്തിയത്. കെ.ഇ. ജ്ഞാനവേല്‍ രാജ, വി. വംശികൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പളപ്പട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രം ശിവയാണ് സംവിധാനംചെയ്തിരിക്കുന്നത്. വെട്രി പളനിസാമി ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് ചെയ്തത് അടുത്തിടെ അന്തരിച്ച ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫ് ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]