ആധുനിക കാലത്തെ പ്രണയത്തിന്റെ നൈമിഷികത പ്രമേയമാകുന്ന സ്ത്രീപക്ഷ ചിത്രം സോനാ NUMBER 1 യുട്യൂബിൽ റിലീസ് ചെയ്തു. ജോൺ പി കോശി മടുക്കമൂട്ടിൽ നിർമിച്ച ചിത്രം സംവിധാനം ചെയ്യുന്നത് മാധ്യമ പ്രവർത്തകൻ ബിജു ഇളകൊള്ളൂരാണ്.
മാധ്യമ പ്രവർത്തകനും കവിയുമായ സജീവ് സി വാര്യരുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് സാബു ശ്രീധറാണ്. പാട്ട് പാടിയിരിക്കുന്നത് രമാദേവി ത്യാഗരാജൻ. ഭർത്താവിന്റെ സംഗീതത്തിന് ഭാര്യ ഗായികയായി എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്.
ഗോവിന്ദ് അനീഷ്, മഹിമാ അഭിലാഷ്, ഷിജി ശ്രേയസ്, വിജയകുമാർ കൊട്ടാരത്തിൽ, ബിനു പള്ളിമൺ തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. മനോഹരമായ വരികളും ദൃശ്യങ്ങളും നിറഞ്ഞ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.
ക്യാമറ -പി വി രഞ്ജിത്ത്, എഡിറ്റിംഗ് -മനീഷ് മോഹൻ, ഗാഫിക്സ് -അൻവർ വെള്ളൂർകോണം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -അനിൽ നായർ അമ്പലപ്പുഴ, പ്രൊഡക്ഷൻ കൺട്രോളർ -ശ്രീലാൽ കെ സത്യൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]