
സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം വേട്ടയന് ബോക്സ് ഓഫീസില്‍ 200 കോടി രൂപ കടന്ന് മുന്നോട്ട്. റിലീസ് ചെയ്ത് നാലുദിവസം പിന്നിടുമ്പോള്‍ ലോകവ്യാപകമായി 240 കോടി രൂപ നേടിക്കഴിഞ്ഞു സിനിമ. 200 കോടി ക്ലബ് പിന്നിടുന്ന രജനികാന്തിന്റെ ഏഴാമത്തെ ചിത്രമാണ് വേട്ടയന്. ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രമാണ് വേട്ടയന്.
ഇതോടെ 223 കോടി കളക്ഷന്‍ നേടിയ പേട്ട, 226 കോടി കളക്ഷന്‍ നേടിയ ദര്‍ബാര്‍ എന്നീ രജനി നായകനായ സിനിമകളെ മറികടക്കാന്‍ വേട്ടയന് കഴിഞ്ഞു. 675 കോടി കളക്ഷന്‍ നേടിയ 2.0 ആണ് രജനിയുടെ സാമ്പത്തികമായി ഏറ്റവും ലാഭം നേടിയ ചിത്രം. 605 കോടി രൂപയായിരുന്നു ജയിലറിന്റെ കളക്ഷന്‍. കബാലി 295 കോടിയും എന്തിരന് 290 കോടിയും നേടിയിരുന്നു.
രജനികാന്തിനൊപ്പം അമിതാഭ് ബച്ചന്, ഫഹദ് ഫാസില്‍, മഞ്ജു വാരിയര്‍ തുടങ്ങിയ വന്‍ താരനിരതന്നെയുണ്ട് ചിത്രത്തില്‍. റിലീസ് ദിനം ഏകദേശം 30 കോടി രൂപ കളക്ഷന്‍ നേടിയ ചിത്രം ഈവര്‍ഷം തമിഴ് സിനിമയിലെ ഏറ്റവും വലിയ രണ്ടാമത്തെ ആദ്യ കളക്ഷനായിരുന്നു. വിജയ് ചിത്രമായ ഗോട്ട് ആണ് ഈ വര്‍ഷം തമിഴില്‍ റിലീസ് ദിനത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]