
വിനോദ വ്യവസായ രംഗത്ത് സെലിബ്രിറ്റികളുടെ വന്‍ ആധിക്യമാണിന്ന്. സാമൂഹിക മാധ്യമങ്ങളുടെ കടന്നുവരവോടെ സെലിബ്രിറ്റി സ്റ്റാറ്റസുള്ളവരുടെ എണ്ണം ക്രമാതീതമായി കൂടി. പണ്ട് സിനിമകളിലൂടെയാണ് പ്രധാനമായും ഇന്‍ഫ്ളുവന്‍സേഴ്സ് രൂപപ്പെട്ടുവന്നിരുന്നതെങ്കില്, ഇന്ന് കൈയില്‍ സ്മാര്‍ട്ട് ഫോണുള്ള ആര്‍ക്കും സെലിബ്രിറ്റിയാവാം എന്ന നിലയുണ്ട്. വര്‍ധിച്ചുവരുന്ന ഈ ട്രെന്‍ഡിനെതിരേ അമര്‍ഷം അറിയിച്ചിരിക്കുകയാണ് നടി സീമ പഹ്വ.
നിര്‍മിക്കുന്ന റീല്‍സിന്റെയും ലഭിക്കുന്ന ലൈക്കുകളുടെയും അടിസ്ഥാനത്തില്‍ ഒരാളെ പ്രശസ്തനാക്കുന്ന രീതിയെ സീമ എതിര്‍ത്തു. ശാര്‍ദുല്‍ പണ്ഡിറ്റിന്റെ ‘അണ്‍സെന്‍സേഡ് വിത്ത് ശാര്‍ദുല്‍’ എന്ന പോഡ്കാസ്റ്റ് ഷോയ്ക്കിടെയാണ് പ്രതികരണം.
‘അടുത്തിടെയായി ഇന്‍ഫ്ളുവന്‍സേഴ്സിന്റെ ഒരു പുതിയ രോഗം ഉണ്ടായിരിക്കുന്നു. നമ്മളൊക്കെ ഇന്‍ഡസ്ട്രി വിടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്, കാരണം നമുക്കെങ്ങനെയാണ് അവരോടൊപ്പം നില്‍ക്കാനാവുക? അവര്‍ 20 റീല്‍ പോസ്റ്റ് ചെയ്തുകൊണ്ട് കൈവരിച്ച പ്രശസ്തിയിലെത്താന്‍ എനിക്ക് 50 വര്‍ഷം വേണ്ടിവന്നു. അവരെ എങ്ങനെയാണ് എനിക്ക് തുല്യരായി കണക്കാക്കാനാവുക? എന്റെ സ്വന്തം ഇന്ഡസ്ട്രിയിലെ കാസ്റ്റിങ് ഡയറക്ടര്‍മാരെയും നിര്‍മാതാക്കളെയും കുറിച്ച് എനിക്കിത് പറയേണ്ടി വരുന്നതില്‍ സങ്കടമുണ്ട്. ഇത് അനുവദിക്കാന്‍ പാടില്ല. പ്രേക്ഷകര്‍ റീല്‍സിലൂടെ കാണുന്ന ഈ ഇന്‍ഫ്ളുവന്‍സേഴ്സിനെ കണ്ട് നിര്‍മാതാക്കളും പറയുകയാണ്, ഇവരാണ് പ്രശസ്തര്‍, ഇവരാണ് ജനപ്രിയര്‍, ഇവരെ നിങ്ങളുടെ സിനിമയിലെടുക്കൂ എന്ന്. നിരാശാജനകമാണിത്’ -സീമ പറഞ്ഞു.
ചലച്ചിത്രങ്ങളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും ശ്രദ്ധേയമായ പ്രകടനങ്ങള്‍ക്കൊണ്ട് പ്രശസ്തയായ നടിയാണ് സീമ പഹ്വ. സംവിധായികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ നാടകരംഗത്ത് തന്റെ കരിയര്‍ ആരംഭിച്ച സീമ, 2019-ല്‍ ദൂരദര്‍ശനിലെ ഹം ലോഗ് ഷോയിലെ പ്രകടനത്തോടെയാണ് രാജ്യവ്യാപകമായി അറിയപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]