
തെന്നിന്ത്യയിലെ സൂപ്പർ താരം സൂര്യയുടെ നാൽപ്പത്തി അഞ്ചാമത് ചിത്രം പ്രഖ്യാപിച്ചു. എൽ.കെ.ജി, മൂക്കുത്തി അമ്മൻ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ആർ.ജെ. ബാലാജിയാണ് ചിത്രത്തിന്റെ സംവിധാനം. കലാമൂല്യമുള്ള ചിത്രങ്ങളുടെ നിർമാണവും വിതരണവും നിർവഹിച്ച ഡ്രീം വാരിയർ പിക്ചേഴ്സ് ആണ് ‘സൂര്യ 45’-ന്റെ നിർമാണം.
ജോക്കർ, അരുവി, തീരൻ അധികാരം ഒൻട്ർ, കൈതി, സുൽത്താൻ, ഒകെ ഒകാ ജീവിതം, ഫർഹാന തുടങ്ങിയ നിരൂപക പ്രശംസ നേടിയ ബ്ലോക്ക്ബസ്റ്ററുകൾ നിർമിച്ച പ്രശസ്ത പ്രൊഡക്ഷൻ ഹൗസായ ഡ്രീം വാരിയർ പിക്ചേഴ്സ് തങ്ങളുടെ ഏറ്റവും വലിയ ചിത്രമായ ‘സൂര്യ 45’ പൂജാ ചടങ്ങോടെ ആരംഭിച്ചു. ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം പ്രൊഡക്ഷൻ ഹൗസിന്റെ ബിഗ് ബഡ്ജറ്റ് ചിത്രമാണ്. ആർ.ജെ. ബാലാജി ഇപ്പോൾ സൂര്യ 45-ന്റെ പ്രീ-പ്രൊഡക്ഷൻ തിരക്കിലാണ്.
പ്രശസ്ത സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. റഹ്മാനും സൂര്യയും മുമ്പ് സില്ലിനു ഒരു കാതൽ, ആയുധ എഴുത്ത്, ’24’ തുടങ്ങിയ ക്ലാസ്സിക് ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ആർ.ജെ. ബാലാജിയും ഡ്രീം വാരിയർ പിക്ചേഴ്സും ഈ അഭിമാനകരമായ പ്രോജക്റ്റിനായി നിരവധി വലിയതാരങ്ങളെ അണിനിരത്താൻ ഒരുങ്ങുകയാണ്. സൂര്യ 45-ൽ ഗംഭീര താരനിരയും മികച്ച ടെക്നീഷ്യൻമാരുടെ കൂട്ടായ്മയും പ്രതീക്ഷിക്കാമെന്ന് നിർമാതാക്കൾ പറഞ്ഞു. 2024 നവംബറിൽ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം 2025-ന്റെ രണ്ടാം പകുതിയിൽ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]