
മഴ നനഞ്ഞ ആ സായാഹ്നത്തിൽ പി. വി. ഗംഗാധരന്റെ ഓർമ്മയ്ക്കായുള്ള ആദരസമ്മാനം ഏറ്റുവാങ്ങാൻ മച്ചാട്ടു വാസന്തി എത്തിയിരുന്നില്ല. അവർക്ക് വയ്യായിരുന്നു. പകരം മകൾ സംഗീതയാണ് ‘കൈത്താങ്ങ്’ എന്ന പേരിലുള്ള ആ സഹായം മേയർ ഡോ. ബീനാ ഫിലിപ്പിൽനിന്ന് കൈപ്പറ്റിയത്. മച്ചാട്ട് വാസന്തിയുടെ പേര് മുഴങ്ങിയ അവസാനത്തെ പൊതുപരിപാടി അതാവാം.
ഒടുവിൽ, അവർ ഈ ലോകത്തോട് വിടപറഞ്ഞുപോകുന്നത് പി.വി. ഗംഗാധരന്റെ ഒന്നാം ചരമവാർഷിക ദിനത്തിലാണെന്നതും യാദൃച്ഛികത. ഒക്ടോബർ ആറിന് വെള്ളിമാടുകുന്ന് ജൻഡർ പാർക്ക് ഓഡിറ്റോറിയത്തിൽ പി.വി.ജി.യുടെ സ്നേഹസ്മരണകൾ നിറഞ്ഞ ‘ഗംഗാതരംഗം’ എന്ന പരിപാടിയുടെ സമാപനവേദിയിലാണ് ഒരുലക്ഷം രൂപയുടെ ‘കൈത്താങ്ങ്’ മച്ചാട്ടു വാസന്തിക്ക് സമർപ്പിച്ചത്.
കോഴിക്കോട്ടുനടന്ന പി.വി. ഗംഗാധരൻ അനുസ്മരണപരിപാടിയായ ‘ഗംഗാതരംഗ’ത്തിൽ മച്ചാട്ട് വാസന്തിയുടെ മകൾ സംഗീതയ്ക്ക് മേയർ ബീനാ ഫിലിപ്പ് ഉപഹാരം നൽകുന്നു. മാതൃഭൂമി ഡയറക്ടർ- ഡിജിറ്റൽ ബിസിനസ് മയൂര ശ്രേയാംസ് കുമാർ, മാതൃഭൂമി ജോയിന്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ്, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ., ആര്യാടൻ ഷൗക്കത്ത് എന്നിവർ സമീപം | ഫോട്ടോ: മാതൃഭൂമി
പി.വി.ജി. ഉണ്ടായിരുന്നപ്പോൾ മച്ചാട്ടു വാസന്തി പലപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നതിന്റെ ഓർമ്മയിലാണ് ഈ ‘കൈത്താങ്ങ്’ അവർക്ക് തന്നെയാവട്ടെ എന്ന് ആ കുടുംബം തീരുമാനിച്ചത്. കൃത്യം ഒരാഴ്ചയാവുമ്പോൾ പി.വി.ജി.യുടെ ഒന്നാം ചരമവാർഷികനാളിൽ മച്ചാട്ടു വാസന്തി ഈ ലോകത്തോട് വിട പറഞ്ഞു. കുറേനാളായി അസുഖം പ്രയാസപ്പെടുത്തിയിരുന്നെങ്കിലും ഇത്രവേഗം വേർപാട് ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്ന് പി.വി.ജി.യുടെ മകൾ ഷെർഗ സന്ദീപ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]