ആർ.ഡി.എക്സിൻ്റെ തകർപ്പൻ വിജയത്തിന് ശേഷം വീക്കെൻ്റ് ബ്ലോക്ക്ബസ്റ്റർസിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രം ആരംഭിക്കുന്നു. ആന്റണി വർഗീസ് ആണ് ചിത്രത്തിലെ നായകൻ. നവാഗതനായ അജിത് മാമ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ് സംവിധായകൻ എസ്. ആർ. പ്രഭാകരൻ, സലീൽ – രഞ്ജിത്ത്, ഫാന്റം പ്രവീൺ, പ്രശോഭ് വിജയൻ തുടങ്ങിയവർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചയാളാണ് അജിത് മാമ്പള്ളി.
കടൽ പശ്ചാത്തലത്തിലൂടെ ഒരു റിവഞ്ച് ആക്ഷൻ ഡ്രാമയാണ് ചിത്രം. ആർ.ഡി.എക്സ് പോലെ വിശാലമായ ക്യാൻവാസ്സിൽ, വലിയമുടക്കുമുതലിലൂടെ അവതരിപ്പിക്കുന്ന ചിത്രമായിരിക്കുമിത്. വൻ താരനിര ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ടെന്നാണ് വിവരങ്ങൾ. താര നിർണ്ണയം പൂർത്തിയായി വരികയാണ്.
റോയലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവരുടേതാണ് തിരക്കഥ. സംഗീതം – പശ്ചാത്തല സംഗീതം- സാം സി. എസ്, ഛായാഗ്രഹണം – ജിതിൻ സ്റ്റാൻ സിലോസ്, കലാസംവിധാനം -മനു ജഗത്, മേക്കപ്പ് – അമൽ ചന്ദ്ര, കോസ്റ്റ്യൂം ഡിസൈൻ – നിസ്സാർ അഹമ്മദ്, നിർമ്മാണ നിർവ്വഹണം – ജാവേദ് ചെമ്പ്.
സെപ്റ്റംബർ പതിനാറ് ശനിയാഴ്ച്ച കൊച്ചി, ഇടപ്പള്ളി അഞ്ചു മന ദേവീക്ഷേത്രത്തിൽ നടക്കുന്ന പൂജാ ചടങ്ങോടെ ചിത്രത്തിന് ആരംഭം കുറിക്കും. ഒക്ടോബറിൽ ചിത്രീകരണമാരംഭിക്കാനിരിക്കുന്ന സിനിമ രാമേശ്വരം, കൊല്ലം, വർക്കല, അഞ്ചുതെങ്ങ് ഭാഗങ്ങളിലായി പൂർത്തിയാകും, പി.ആർ.ഒ -വാഴൂർ ജോസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]