
ഇന്ത്യയുടെ കോവിഡ് പോരാട്ടം ആസ്പദമാക്കി ബോളിവുഡ് സംവിധായകൻ വിവേക് അഗ്നിഹോത്രി ഒരുക്കുന്ന ‘ദി വാക്സിൻ വാർ’ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പല്ലവി ജോഷി, അനുപം ഖേര്, നാനാ പടേകര്, റെയ്മ സെൻ, ഗിരിജ, നിവേദിത ഭട്ടാചാര്യ, സപ്തമി ഗൗഡ, മോഹൻ കൗപുര് എന്നിവർ ചിത്രത്തിലുണ്ട്.
സെപ്തംബര് 28-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. കോവിഡ് പോരാട്ടത്തിൽ ഇന്ത്യ നടത്തിയ ചെറുത്തുനിൽപ്പിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അവിശ്വസനീയമായ കഥയെന്നാണ് ചിത്രത്തെക്കുറിച്ച് അഗ്നിഹോത്രി നേരത്തെ പറഞ്ഞത്. ഉദ്വേഗജനകമായ രംഗങ്ങളാൽ സമ്പന്നമാണ് ട്രെയിലർ.
ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, പഞ്ചാബി, ഭോജ്പുരി, ബംഗാളി, മറാഠി, തെലുഗു, തമിഴ്, കന്നഡ, ഉറുദു എന്നീ 11 ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. അഗ്നിഹോത്രിയുടെ ഭാര്യ പല്ലവി ജോഷിയുടെ ഐ ആം ബുദ്ധ പ്രൊഡക്ഷൻസും അഭിഷേക് അഗർവാളും ചേർന്ന് അഗർവാൾ ആർട്ടിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറഞ്ഞ ‘ദി കശ്മിര് ഫയല്സി’ന് ശേഷം അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദി വാക്സിൻ വാർ’. നിരൂപക ശ്രദ്ധ നേടിയ ‘ദി കശ്മിര് ഫയല്സി’ൽ അനുപം ഖേർ ആയിരുന്നു പ്രധാന വേഷത്തിലെത്തിയത്.