
തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ പതിനെട്ടാംപടി എന്ന ചിത്രത്തിന് ശേഷം ഒരുക്കുന്ന പുതിയ ചിത്രമാണ് റാണി. വലിയ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ഭാവന, ഹണി റോസ്, ഉർവശി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാലിക പ്രസക്തമായ വിഷയം അവതരിപ്പിക്കുന്ന ത്രില്ലറാണ് റാണി.
ചിത്രം ശക്തമായ സ്ത്രീപക്ഷ സാന്നിദ്ധ്യത്തിലൂടെ ഉദ്വേഗജനകമായ കഥ പറയുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രൈലറിനു ലഭിച്ചത്.
ഈ മാസം 21 നു ‘ റാണി ‘ തിയേറ്ററുകളിൽ എത്തും. ഗുരു സോമസുന്ദരം, മണിയൻ പിള്ള രാജു, അശ്വിൻ ഗോപിനാഥ്, കൃഷ്ണൻ ബാലകൃഷ്ണൻ, അബി സാബു, ആമി പ്രഭാകരൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.
മാജിക്ക് ടെയിൽ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശങ്കർ രാമകൃഷ്ണൻ, വിനോദ് മേനോൻ, ജിമ്മി ജേക്കബ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചായായാഗ്രഹൻ : വിനായക് ഗോപാൽ, എഡിറ്റർ: അപ്പു ഭട്ടതിരി, സംഗീതം/വരികൾ: മേന മേലത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ : വിജയ ലക്ഷ്മി വെങ്കട്ടരാമൻ, ഉണ്ണികൃഷ്ണൻ രാജഗോപാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷിബു ഗംഗാധരൻ, പശ്ചാത്തല സംഗീതം: ജോനാഥൻ ബ്രൂസ്, പ്രൊഡക്ഷൻ ഡിസൈൻ : അരുൺ വെഞ്ഞാറമൂട്, മേക്കപ്പ്:രഞ്ജിത്ത് അമ്പാടി, കോസ്റ്റ്യൂംസ്: ഇന്ദ്രൻസ് ജയൻ, ആക്ഷൻ -സുപ്രീം സുന്ദർ.
Content Highlights: shankar ramakrishnan’s rani malayalam movie release date announced, bhavana and honey rose Add Comment View Comments () Get daily updates from Mathrubhumi.com …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]