ബിജിബാലിന്റെ സംഗീതം, ‘പ്രാവി’ലെ ‘ഒരു കാറ്റു പാതയിൽ’ റിലീസായി
പ്രാവ് എന്ന ചിത്രത്തിലെ ഗാനരംഗത്തുനിന്നും | ഫോട്ടോ: സ്ക്രീൻഗ്രാബ്
നവാസ് അലി സംവിധാനം ചെയ്യുന്ന പ്രാവ് സിനിമയിലെ മനോഹരമായ പ്രണയ ഗാനം ഒരു കാറ്റു പാതയിൽ റിലീസായി. ബിജിബാൽ ആണ് ഗാനത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. രഞ്ജിത് ജയരാമൻ ആലപിച്ച ഗാനം ബി.കെ. ഹരിനാരായണൻ ആണ് രചിച്ചിരിക്കുന്നത്. ആദർശ് രാജയും യാമി സോനയും ആണ് ഈ ഗാനരംഗത്തിൽ അഭിനയിക്കുന്നത്.
അമിത് ചക്കാലക്കൽ, മനോജ് കെ യു, സാബുമോൻ, തകഴി രാജശേഖരൻ, അജയൻ തകഴി, യാമി സോന, ജംഷീന ജമാൽ, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സെപ്റ്റംബർ 15 ന് തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ നിർമ്മാണം സി.ഇ.റ്റി സിനിമാസിന്റെ ബാനറിൽ തകഴി രാജശേഖരൻ ആണ് നിർവഹിക്കുന്നത്.
ഛായാഗ്രഹണം : ആന്റണി ജോ, ഗാനരചന : ബി.കെ. ഹരിനാരായണൻ , സംഗീതം : ബിജി ബാൽ , പ്രൊഡക്ഷൻ ഡിസൈനർ : അനീഷ് ഗോപാൽ , വസ്ത്രാലങ്കാരം : അരുൺ മനോഹർ , മേക്കപ്പ് : ജയൻ പൂങ്കുളം, എഡിറ്റിംഗ് : ജോവിൻ ജോൺ , ചീഫ് അസോസിയേറ്റ് ഡയറക്ടർ : ഉണ്ണി.കെ.ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : എസ് മഞ്ജുമോൾ,പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ,സൗണ്ട് ഡിസൈനർ:കരുൺ പ്രസാദ്, സ്റ്റിൽസ് : ഫസ ഉൾ ഹഖ്, ഡിസൈൻസ് : പനാഷേ. കേരളത്തിൽ വേഫേറെർ ഫിലിംസ് ആണ് ചിത്രം തിയേറ്ററുകളിലേക്കെത്തിക്കുന്നത്. പി ആർ ഓ: പ്രതീഷ് ശേഖർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]