’പ്രിയൻ ഓട്ടത്തിലാണ്‘ എന്ന ചിത്രത്തിന് ശേഷം ഷറഫുദ്ദീൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ’തോൽവി എഫ്.സി‘യുടെ ടീസർ റിലീസ് ചെയ്തു. സമ്പൂർണ കോമഡി ഫാമിലി ഡ്രാമയാണ് ചിത്രം. ’ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള‘ എന്ന ചിത്രത്തിന്റെ രചയിതാവും ’തിരികെ‘ എന്ന സിനിമയുടെ സംവിധായകനുമായ ജോർജ്ജ് കോരയാണ് തോൽവി എഫ്.സിയുടെ സംവിധായകൻ. നാല് അംഗങ്ങളടങ്ങുന്ന ഒരു കുടുംബത്തിനുള്ളിൽ നടക്കുന്ന നാല് വ്യത്യസ്ത സംഭവങ്ങളാണ് ‘തോൽവി എഫ്സി’യുടെ പ്രമേയം.
ജോണി ആന്റണി കുടുംബനാഥനായും ഷറഫുദ്ദീൻ ഒരു കടയുടമയായും ജോർജ്ജ് കോര ഒരു കടുത്ത ഫുട്ബോൾ ആരാധകനായും വേഷമിടുന്നു. ‘മ്യാവൂ’ എന്ന സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെച്ച മീനാക്ഷി രവീന്ദ്രനാണ് നായിക. നായകന്റെ അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ‘കുട്ടൻപിള്ളയുടെ ശിവരാത്രി’, ‘വലിയപെരുന്നാൾ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി ആശാ മഠത്തിലാണ്. വിശാഖ് നായര്‍, അല്‍ത്താഫ് സലീം, ജിനു ബെന്‍, അനുരാജ് ഒ.ബി, ബാല താരങ്ങളായ എവിന്‍, കെവിന് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ‘തിരികെ’ എന്ന ചിത്രത്തിന് ശേഷം എബ്രഹാം ജോസഫിന്റെ നിർമ്മാണത്തിൽ നേഷൻ വൈഡ് പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്.
ഡിജോ കുര്യൻ, പോൾ കറുകപ്പള്ളിൽ, റോണിലാൽ ജയിംസ്, മനു മറ്റമന, ജോസഫ് ചാക്കോ, ബിനോയ് മാത്യു മന്നത്താനിൽ എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. എം.എസ് ശ്യാമപ്രസാദാണ് ഛായാഗ്രഹണം. സിബി മാത്യു അലക്സിന്റെ പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ എഡിറ്റർ ലാൽ കൃഷ്ണ തന്നെയാണ് പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടറായും പ്രവർത്തിച്ചത്. വിഷ്ണു വർമ്മ, കാർത്തിക് കൃഷ്ണൻ, സിജിൻ തോമസ് എന്നിവരുടേതാണ് ഗാനങ്ങൾ. സൗണ്ട് ഡിസൈൻ ധനുഷ് നായനാരാണ്. വിനീത് ശ്രീനിവാസൻ, കാർത്തിക് കൃഷ്ണൻ, സൂരജ് സന്തോഷ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ചിത്രത്തിന് സൗണ്ട് മിക്സ് ചെയ്തിരിക്കുന്നത് ആനന്ദ് രാമചന്ദ്രനാണ്. ശ്രീകാന്ത് മോഹനാണ് ചീഫ് അസോസിയേറ്റ് ജയറക്ടർ. ഗായത്രി കിഷോറാണ് വസ്ത്രാലങ്കാരം.
കലാ സംവിധാനം: ആഷിക്. എസ്. മേക്കപ്പ്: രഞ്ജു കോലഞ്ചേരി. പ്രൊഡക്ഷൻ കൺട്രോളർ: ജെ.പി മണക്കാട്. സംവിധാന സഹായികള്‍: ഹരികൃഷ്ണന്. കെ ആര്, ആകാശ്. എ ആര്, ചേതന്‍ സിദ്ധു ജയന്, ജോര്‍ജ് ഡെന്നി പെരെപ്പാടാന്‍, അഖില്‍ എസ് കൊട്ടറ. കളറിസ്റ്റ്: ജോയ്നർ തോമസ്. വിഎഫ്എക്സ്: സ്റ്റുഡിയോ മാക് രി. സ്റ്റിൽസ്: അമൽ സി സദർ. പി.ആർ.ഒ: ഹെയ്ൻസ്. ഡിജിറ്റൽ മാർക്കറ്റിങ്: സ്നേക്ക് പ്ലാന്റ്. ഡിസൈൻ: മാക്ഗുഫിൻ. സെൻട്രൽ പിക്ചേഴ്സാണ് തോൽവി എഫ്സി തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]