തിരുവനന്തപുരം: വയനാട്ടിലെ ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കൈത്താങ്ങുമായി ലിസിയും സുഹൃത്തുക്കളും. മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ടാണ് ലിസി, ഖുശ്ബു, മീന, സുഹാസിനി എന്നിവര്‍ ചെക്ക് കൈമാറിയത്. നടന് രാജ്കുമാര് സേതുപതിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. 1 കോടി രൂപയാണ് സംഭാവന നല്‍കിയത്.
”കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ ചെന്നൈയില്‍ നിന്നുള്ള ഞങ്ങള്‍ കുറച്ചു പേര് വയനാട് ദുരിതബാധിതര്‍ക്ക് ഒരു കോടി രൂപ സംഭാവന നല്കി. മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് ചെക്ക് കൈമാറി.” ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ലിസി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഈ ദൗത്യത്തില്‍ പങ്കാളികളായ ശോഭന, റഹ്മാന്, കല്യാണി പ്രിയദര്ശന്, മണിരത്നം, ശ്രീപ്രിയ, കോമളം ചാരുഹാസന്, ജി സ്ക്വയര്‍, മൈജോ ജോര്‍ജ് എന്നിവര്‍ക്കും ലിസി നന്ദി പറഞ്ഞു.
വിക്രം, ചിരഞ്ജീവി, രാംചരണ്‍, പ്രഭാസ്, അല്ലു അര്ജുന്, കമല്ഹാസന്, രശ്മിക മന്ദാന, സൂര്യ, കാര്‍ത്തി, ജ്യോതിക എന്നിവരും സംഭാവന നല്‍കിയിരുന്നു. മലയാളത്തില്‍ നിന്ന് മമ്മൂട്ടി, മോഹന്‍ലാല്‍ ദുല്‍ഖര്‍ സല്മാന്, നയന്‍താര, ടൊവീനോ, തോമസ്, ഫഹദ് ഫാസില്‍, നസ്രിയ, പേളി മാണി, ശ്രീനിഷ്, അനശ്വര രാജന്, ജോജു ജോര്‍ജ്ജ് തുടങ്ങിയവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്കി. സംവിധായകന് അമല്‍ നീരദിന്റെ പ്രൊഡക്ഷന്‍ കമ്പനി 10 ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചു.
മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരില്‍ തുടങ്ങിയ വിശ്വശാന്തി ഫൗണ്ടേഷന് 3 കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചു. ദുരന്തഭൂമിയില്‍ നേരിട്ടെത്തിയ മോഹന്‍ലാല്‍ ഈ വിവരം മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. ഉരുള്‍പൊട്ടലില്‍ നശിച്ചു പോയ സ്കൂള്‍ പുനര്‍നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]