
തമിഴ് സംവിധായിക സുധ കൊങ്കര ആദ്യമായി സംവിധാനംചെയ്യുന്ന ബോളിവുഡ് ചിത്രം സർഫിറാ റിലീസ് ചെയ്തിരിക്കുകയാണ്. അക്ഷയ് കുമാറാണ് ചിത്രത്തിലെ നായകൻ. സൂര്യയെ നായകനാക്കി സുധതന്നെ സംവിധാനംചെയ്ത സൂററൈ പോട്ര് എന്ന ചിത്രത്തിന്റെ റീമേക്കാണിത്. സൂര്യയും ജ്യോതികയും ചേർന്നാണ് ഈ അക്ഷയ് കുമാർ ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് ആശംസകൾ നേർന്നിരിക്കുകയാണ് ജ്യോതിക.
ഒരു ആരാധികയിൽ നിന്നും ഇഷ്ടതാരത്തിന്റെ സിനിമ നിർമിക്കാൻ കഴിയുന്ന തലത്തിലേക്ക് വളരാൻ കഴിഞ്ഞത് കാലം കാത്തു വച്ച നിമിഷമായി കരുതുന്നുവെന്ന് ജ്യോതിക ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. അക്ഷയ് കുമാറിനൊപ്പമുള്ള സെൽഫിയും അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘അർഹിച്ച വിജയത്തിനും ഹൃദയസ്പർശിയായ പ്രകടനത്തിനും ആശംസകൾ ! ബെഡ്റൂമിൽ നിങ്ങളുടെ ചിത്രം ഒട്ടിച്ചു വച്ചിരുന്ന ആരാധികയിൽ നിന്നും നിങ്ങളുടെ കരിയറിലെ ഏറ്റവും സ്പെഷലായ 150–ാമത് ചിത്രത്തിന്റെ നിർമാതാവാകാൻ കഴിഞ്ഞത് തീർച്ചയായും കാലം എനിക്കായി കാത്തു നിമിച്ച നിമിഷമാണ്’. ജ്യോതികയുടെ വാക്കുകൾ ഇങ്ങനെ.
എയർ ഡെക്കാൺ എന്ന ആഭ്യന്തര വിമാന സർവീസിന്റെ സ്ഥാപകൻ ജി.ആർ. ഗോപിനാഥിന്റെ ജീവിതം ആസപ്ദമാക്കിയുള്ള സിനിമയായിരുന്നു ‘സൂരറൈ പോട്ര്’. ജി.ആർ. ഗോപിനാഥ് എഴുതിയ സിംപ്ലി ഫ്ളൈ – എ ഡെക്കാൺ ഒഡീസി എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സർഫിറാ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. സംവിധായികയും ശാലിനി ഉഷാദേവിയും ചേർന്നാണ് തിരക്കഥ.
പൂജാ തൊലാനി സംഭാഷണവും ജി.വി. പ്രകാശ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. അരുണ ഭാട്ടിയ, സൂര്യ, ജ്യോതിക, വിക്രം മൽഹോത്ര എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]