
ജയൻ എവർഷൈൻ ഹീറോ പുരസ്കാരവിതരണം ഈ മാസം 25-ന് കോഴിക്കോട് നടക്കും. അളകാപുരി ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ സംവിധായകൻ വി.എം.വിനു പുരസ്കാരങ്ങൾ വിതരണംചെയ്യും.
അംബിക മോഹൻ ( സമഗ്ര സംഭാവന സിനിമ), സനൽ കൃഷ്ണ ( ടെലിവിഷൻ ), രാജേഷ് മല്ലർകണ്ടി (ചലച്ചിത്ര നവാഗത പ്രതിഭ), ഷിംജിത്ത് ശിവൻ (മ്യൂസിക് ഡയറക്ടർ), ശ്രീകാന്ത് കൃഷ്ണമൂർത്തി ( ഗായകൻ), പോൾസൺ പാവറട്ടി ( ഷോർട്ട് ഫിലിം വെബ് സീരീസ്) എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.
ജയന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പുരസ്കാരച്ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]