
ബോക്സ് ഓഫീസില്‍ 1400 കോടി കടന്ന് നാഗ് അശ്വിന് ചിത്രം ‘കല്‍ക്കി 2898 എഡി’. വെറും പതിനഞ്ച് ദിവസം കൊണ്ടാണ് ഈ നേട്ടം. 320 സ്ക്രീനുകളിലായി കേരളത്തില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്.
2ഡി 3 ഡി സ്ക്രീനുകളിലായി 2024 ജൂണ്‍ 27-ന് തീയേറ്റര്‍ റിലീസ് ചെയ്ത ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചത് വേഫറര്‍ ഫിലിംസാണ്. മികച്ച ദൃശ്യമികവും ആക്ഷന്‍ രംഗങ്ങളും കൊണ്ട് ആസ്വാദകരുടെ ശ്രദ്ധ ഉടനീളം പിടിച്ചുപറ്റാന്‍ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി. അശ്വിനി ദത്ത് നിര്‍മിച്ച ഈ ചിത്രത്തില്‍ അമിതാഭ് ബച്ചന്, കമല്‍ ഹാസന്, പ്രഭാസ്, ശോഭന, ദീപിക പദുക്കോൺ, ദുല്‍ഖര്‍ സല്മാന്, അന്ന ബെന്‍ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കാശി, കോംപ്ലക്സ്, ശംഭാള എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. 3101-ലെ മഹാഭാരത കഥയിലെ ഇതിഹാസ സംഭവങ്ങള്‍ മുതല്‍ എഡി 2898 സഹസ്രാബ്ദങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന യാത്ര ദൃഷ്യാവിഷ്കരിക്കുന്ന ചിത്രം മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊണ്ട് പ്രദര്‍ശനം തുടരുകയാണ്.
മത്സരമില്ലാതെയാണ് ജൂണ്‍ 27-ന് ലോകമെമ്പാടും ചിത്രം റിലീസ് ചെയ്തത്. സംവിധായകന് കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തെക്കുറിച്ചുള്ള തന്റെ അവലോകനം ട്വിറ്ററിലൂടെ പങ്കുവെച്ചു. ഒരു മികച്ച അനുഭവമായിരുന്നു കല്‍ക്കി എന്നും, ഒരു മികച്ച സിനിമാറ്റിക് പ്രപഞ്ചം കെട്ടിപ്പടുത്താന്‍ ചിത്രത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]