
മൂന്നാം മോദി സര്‍ക്കാരില്‍ കേരളത്തില്‍ കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റ സുരേഷ് ഗോപി ജൂലൈ മാസത്തില്‍ സിനിമാ സെറ്റിലേക്ക്. സുരേഷ് ഗോപിയുടെ 250-മത്തെ ചിത്രമായ ഒറ്റക്കൊമ്പന് നവാഗതനായ മാത്യൂസ് തോമസ് ആണ് സംവിധാനം ചെയ്യുന്നത്.
സിനിമയും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ടുപോകുമെന്നും തന്റെ സിനിമ സെറ്റില്‍ ഒരു ഓഫീസ് പ്രവര്‍ത്തിക്കുമെന്നുമാണ് സുരേഷ് ഗോപി പറയുന്നത്. പെട്രോളിയവും പ്രകൃതിവാതകവും, ടൂറിസം വകുപ്പ് സഹമന്ത്രി സ്ഥാനമാണ് സുരേഷ് ഗോപിയ്ക്ക് ലഭിച്ചത്. കേരളത്തിലെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
നേരത്തെ പ്രഖ്യാപിച്ചതും എന്നാല്‍ പല കാരണങ്ങളാല്‍ നീണ്ടുപോകുന്ന ചിത്രം കൂടെയാണ് ഒറ്റക്കൊമ്പന്. 2020 ലാണ് ഒറ്റക്കൊമ്പന് പ്രഖ്യാപിച്ചത്. എന്നാല്‍ പൃഥ്വിരാജ് ചിത്രം കടുവയുടെ പ്രമേയവുമായി സാമ്യമുണ്ടെന്ന ആരോപണം വന്നതോടെ ഒറ്റക്കൊമ്പന് പകര്‍പ്പവകാശ നിയമപ്രകാരം സ്റ്റേ വന്നിരുന്നു. ഷിബിന്‍ ഫ്രാന്‍സിസ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാര്‍ ആണ് നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം ഹര്ഷവര്ധന് രാമേശ്വര്‍. ചിത്രത്തില്‍ പാലാക്കാരന് അച്ചായന്റെ വേഷത്തിലാണ് സുരേഷ് ഗോപിയെത്തുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന് മുളകുപാടമാണ് ചിത്രം നിര്‍മിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]