
ടോപ്പ് വൺ മീഡിയയും സിറ്റി ലൈറ്റ് ടിവിയും ചേർന്ന് സംഘടിപ്പിച്ച പ്രഥമ മാമുക്കോയ മെമ്മോറിയൽ നാഷണൽ ഡോക്യുമെൻ്ററി & ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മ്യൂസിക് വീഡിയോ വിഭാഗത്തിൽ മികച്ച ആൽബത്തിനുള്ള അംഗീകാരം ‘ഉരുൾ- പൊരുൾ’, പൊരുളറിയാത്ത നഷ്ടങ്ങുടെ വേദന’ എന്ന ഗാനചിത്രത്തിന് ലഭിച്ചു. കൂടാതെ മികച്ച ഗാനരചയിതാവിന് പ്രദീപ് പുതിയെടുത്തിനും ബാലനടിക്കുള്ള ജൂറിയുടെ പ്രത്യേക പരാമർശത്തിന് കീർത്തന ബിനീഷിനും ‘ഉരുൾ- പൊരുൾ’ അംഗീകാരങ്ങൾ നേടി.
പ്രശസ്ത സംവിധായകൻ ഷാജൂൺ കാര്യാൽ ജൂറി ചെയർമാനായിട്ടുള്ള പി.കെ ബാബുരാജ്, ശ്രീജിത്ത് പൊയിൽക്കാവ്, രവി വാസുദേവ് എന്നിവരടങ്ങിയ ജൂറിയാണ് അംഗീകാരങ്ങൾ നിർണ്ണയിച്ചത്. പുരസ്ക്കാരങ്ങൾ ഏപ്രിൽ 10 ന് വൈകീട്ട് 4 മണിക്ക് കോഴിക്കോട് ടൗൺഹാളിൽ വെച്ച് നടക്കുന്ന അവാർഡ് നിശയിൽ സമ്മാനിക്കും. ഗിരീഷ് പുത്തഞ്ചേരിയുടെ ഭാര്യാ സഹോദരൻ നൗഷാദ് ചേളന്നൂർ സംഗീതം നിർവ്വഹിച്ച് പ്രവാസിയായ പ്രദീപ് പുതിയെടുത്തിൻ്റെ രചനയിൽ രതീഷ് മേപ്പയ്യൂർ ആലപിച്ച ഗാനത്തിന് ദൃശ്യാവിഷ്ക്കാരം ഒരുക്കിയിരിക്കുന്നത് യുവ സംവിധായകൻ പ്രവി നായരാണ്. ബാനർ : ശിവം പ്രൊഡക്ഷൻസ്ക്യാമറ: ഭദ്രേഷ് ശ്രേയസ് എഡിറ്റിംഗ് & കളറിംഗ്: ഹരി ജി നായർ
വയനാട് ചൂരൽമല ദുരന്തബാധിതർക്ക് സമർപ്പണമായി ഒരുക്കിയ ഈ ഗാനചിത്രം ആദ്യ പ്രദർശനത്തിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജനുവരിയിൽ നടന്ന കൊച്ചിൻ ഹനീഫ മെമ്മോറിയൽ കലാനിപുണ ഷോർട്ട്ഫിലിം , മ്യൂസിക് ആൽബം , ഡോക്യൂമെൻ്ററി അവാർഡ്സിൽ മികച്ച നടനുള്ള അംഗീകാരം “ഉരുൾ പൊരുൾ ” എന്ന ഗാനചിത്രത്തിലുടെ കോഴിക്കോട് നവീൻ രാജിന് ലഭിച്ചിട്ടുണ്ട്. ഗാനചിത്രം ഇപ്പോൾ യുട്യൂബിൽ ലഭ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]