
നടൻ ബാലയുടെ മുൻ പങ്കാളി ഡോ. എലിസബത്തിനെതിരേ ഗുരുതര വെളിപ്പെടുത്തൽ നടത്തി ബാലയുടെ ഭാര്യ കോകില. എലിസബത്ത് രഹസ്യമായി മറ്റൊരു ഡോക്ടറെ വിവാഹം ചെയ്തിരുന്നുവെന്നും ബാലയിൽ നിന്ന് മറച്ചുവെച്ചായിരുന്നു വിവാഹമെന്നും കോകില ആരോപിച്ചു.
കഴിഞ്ഞ പതിനഞ്ച് വർഷമായി മരുന്ന് കഴിക്കുന്ന ആളാണ് എലിസബത്ത് എന്ന് കോകില ആരോപിച്ചു. എലിസബത്തിനെതിരേയുള്ള പോലീസ് പരാതികളുടേയും എലിസബത്തിന്റെ സഹോദരനുമായുള്ള വാട്സാപ്പ് സന്ദേശങ്ങളുടേയും സ്ക്രീൻ ഷോട്ടുകളും കോകില പങ്കുവെക്കുകയും ചെയ്തു. ഫേസ്ബുക്ക് വീഡിയോയിൽ കൂടിയാണ് കോകിലയുടെ വെളിപ്പെടുത്തൽ
കോകിലയുടെ വാക്കുകൾ:
ചില വിഷയങ്ങൾ കാണുമ്പോൾ ഏറെ വിഷമമുണ്ട്. ഞാനും ഒരു പെണ്ണ് ആണ്, എനിക്കും വേദനയുണ്ട്. നിങ്ങൾ എനിക്ക് പിന്തുണ നൽകുമെന്നാണ് ഞാൻ വിചാരിക്കുന്നത്. എലിസബത്ത് ചേച്ചിക്ക് വേണ്ടിയുള്ളതാണ് ഈ സന്ദേശം.
20 മിനിറ്റ് മുമ്പ് ഒരു വീഡിയോ ഞാൻ കണ്ടു. എന്നെ വെല്ലുവിളിച്ചത് പോലെയാണ് അതിൽ എനിക്ക് തോന്നിയത്. പെണ്ണായ നിങ്ങൾ പലതരത്തിലുള്ള ആരോപണങ്ങളാണ് വീഡിയോയിലൂടെ ഉന്നയിക്കുന്നത്. മാമ ഒരിക്കലും എല്ലാം തുറന്നു പറഞ്ഞിട്ടില്ല. അതൊക്കെ പറഞ്ഞാൽ നാണക്കേട് ഞങ്ങൾക്കാണ്, നിങ്ങൾക്കല്ല.
ഞാനിപ്പോൾ എന്റെ മാമയോടൊപ്പം വളരെ സന്തോഷത്തോടെയാണ് കഴിയുന്നത്. അതേപോലെ നിങ്ങളും രജിസ്റ്റർ വിവാഹം ചെയ്ത കാര്യം ജനങ്ങൾക്ക് മുമ്പിൽ പറയണം. ഞങ്ങൾ പറ്റിക്കുന്നു, കുറ്റം പറയുന്നു എന്നല്ലെ പറയുന്നത്. പക്ഷെ നിങ്ങൾ അല്ലെ ജനങ്ങളെ ഒക്കെ പറ്റിക്കുന്നത്.
നിങ്ങളുടെ ഭർത്താവ് ആരാണ് എന്ന കാര്യം ആദ്യം പുറത്തുപറ. നിങ്ങളുടെ ഭർത്താവ് ഒരു ഡോക്ടറല്ലേ. അയാളെപ്പറ്റി പറയൂ. നിങ്ങൾ സ്വന്തം ഭർത്താവിനൊപ്പം സന്തോഷമായി ഇരിക്കൂ. ഒന്നും വേണ്ട എന്ന് പറഞ്ഞ് നിങ്ങൾ പോയതല്ലെ, ഇപ്പോ ഒന്നരവർഷം കഴിഞ്ഞ് വന്ന് സംസാരിക്കുന്നത് എന്തിനാണ്. വിവാഹത്തിന് മുമ്പേ ഇതൊക്കെ പറയണമെന്ന് മാമയോട് ഞാൻ പറഞ്ഞതാണ്. അപ്പോൾ മാമയാണ് പറഞ്ഞത്, വേണ്ട പോട്ട് പാവം സന്തോഷമായിരിക്കട്ട് എന്ന്.
നിങ്ങൾ പറയുന്നതിൽ എത്രത്തോളം സത്യമുണ്ട്, കള്ളമാണ് എന്നത് എനിക്ക് നന്നായിട്ട് അറിയാം. എങ്ങനെയാണ് ഒരാൾക്ക് ഇങ്ങനെ സംസാരിക്കാൻ പറ്റുന്നുവെന്നത് എനിക്കറിയില്ല.
15 വർഷമായി നിങ്ങൾ മരുന്ന് കഴിക്കുന്ന കാര്യം എല്ലാവരോടും തുറന്നു പറയണം. എല്ലാർക്കും അറിയാവുന്ന കാര്യം എന്താണെന്ന് വെച്ചാൽ, എലി സബത്ത് ചേച്ചി ഒരു ഡോക്ടർ, നന്നായിരിക്കുന്നു, പാവമാണ് എന്നൊക്കെയാണ്. എന്നാൽ അവരുടെ ഉള്ളിൽ എന്താണിരിക്കുന്നതെന്ന കാര്യം നിങ്ങൾക്കറിയില്ല. അവരുടെ ജീവിതത്തിൽ എന്ത് നടക്കുന്നുവെന്നും നിങ്ങക്കറിയില്ല. ഒന്നും അറിയാതെ വന്ന് ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്.
എന്ത് പറയണമെന്ന് എനിക്കറിയില്ല. ഇതൊക്കെ പറയുമ്പോൾ വല്ലാത്ത വേദനയുണ്ട്. ഞങ്ങൾ ജീവിക്കണമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ ഞങ്ങളെ ജീവിക്കാന അനുവദിക്കൂ. അതല്ലെങ്കിൽ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങളൊക്കെ ചെയ്തോ ഞങ്ങൾ എന്ത് ചെയ്യണമെന്ന് ഞങ്ങളും നോക്കിക്കോള്ളാം.
എല്ലാത്തിനും ഞങ്ങളുടെ പക്കൽ തെളിവുണ്ട്. എന്നാൽ ഇപ്പോഴും മാമ പറയുന്നത് ഒന്നും വേണ്ട വിട്ടേക്കു എന്നാണ്.
രജിസ്റ്റർ വിവാഹം ചെയ്ത ആൾക്കൊപ്പം സന്തോഷത്തോടെ ജീവിക്കൂ. മാമയെ ബുദ്ധിമുട്ടിക്കാതിരിക്കൂ. ഞങ്ങൾ സന്തോഷത്തോടെ ജീവിക്കട്ടെ. തെളിവുകൾ കൈയിലുണ്ട്. എന്നാൽ കേസ് കൊടുക്കാൻ ആഗ്രഹിക്കുന്നില്ല. മാമ വേണ്ട എന്നാണ് പറഞ്ഞത്. മാമയും നിങ്ങളുടെ സഹോദരനും തമ്മിലുള്ള ഫോൺ മെസേജിന്റെ സ്ക്രീൻ ഷോട്ട്, നിങ്ങൾക്കെതിരായ പോലീസ് പരാതിയുടെ പകർപ്പ്, ഡിപ്രഷൻ കൂടി ആത്മഹത്യ പ്രവണത കാണിക്കുന്ന അവസ്ഥയിൽ നിങ്ങൾ ഇരുന്നതിന്റെ മെഡിക്കൽ റിപ്പോർട്ട് എല്ലാം ഞങ്ങളുടെ കൈയിലുണ്ട്. ഇതൊന്നും എല്ലാവരുടേയും മുന്നിൽ തുറന്നു കാണിക്കണമെന്ന് ഞങ്ങൾക്കൊരു ആഗ്രഹവുമില്ലായിരുന്നു.
നിങ്ങൾ മാമയുടെ പേരിന് ഒരുപാട് കളങ്കം വരുത്തി. ഇപ്പോഴും നിങ്ങളുടെ പേരിന് യാതൊരു പ്രശ്നവും വരരുതെന്നാണ് മാമ പറയുന്നത്. വെറുതെ വിട്ടേക്കൂ പാവമല്ലേ എന്നാണ് മാമ പറയുന്നത്. അതുകൊണ്ടാണ് ഇതുവരെ ഞാൻ ഒന്നും പറയാത്തത്. നിങ്ങൾ എന്ത് വേണമെങ്കിലും ചെയ്തോ. നേരിടാൻ ഞാൻ തയ്യാറാണ്.
നിങ്ങൾ അവസാനം പോസ്റ്റ് ചെയ്ത വീഡിയ ‘വാട്ട് ഐ ഹാവ് ടു സേ’ അതിനാണ് ഈ മറുപടി. നിങ്ങൾ വിവാഹം ചെയ്ത് തിരിച്ചു വന്ന ശേഷം മാമയെ പറ്റിക്കാൻ നോക്കി. പിന്നീട് ഒന്നരവർഷത്തിന് ശേഷം വീണ്ടും വന്ന അദ്ദേഹത്തെ ആക്രമിക്കുയാണ്. അതിന്റെ കാരണം എനിക്കറഇയില്ല. ഇനി എന്റെ ആരോപണത്തിന് മറുപടി പറഞ്ഞിട്ട് മറ്റു വിഷയങ്ങൾ പറയൂ- കോകില ഫേസ്ബുക്ക് വീഡിയോയിൽ കൂടി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]