
തന്റെ അറുപതാം പിറന്നാളിന് മുന്നോടിയായി ബോളിവുഡ് സൂപ്പർ താരം ആമിർഖാൻ മാധ്യമങ്ങൾക്ക് മുമ്പിൽ ഒരു അപ്രതീക്ഷിത പ്രഖ്യാപനം നടത്തി. മറ്റൊന്നുമല്ല, തന്റെ പങ്കാളി ഗൗരി സ്പ്രാറ്റിനെക്കുറിച്ച് താരം തുറന്നു പറഞ്ഞു. വാർത്ത പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളിലടക്കം ചൂടൻ ചർച്ചകൾക്ക് തുടക്കമിട്ടു.
കഴിഞ്ഞ 25 വർഷത്തിലേറെയായി തനിക്ക് ഗൗരിയെ അറിയാമെന്നും ഒരു വർഷമായി അവരുമായി പ്രണയത്തിലാണെന്നും താരം പറഞ്ഞു. മുംബൈയില് തന്റെ 60-ാം പിറന്നാള് ആഘോഷത്തിനിടെയാണ് പ്രണയവിവരം അദ്ദേഹം മാധ്യമങ്ങളുമായി പങ്കുവെച്ചത്.
‘ഇരുവരുടേയും കാര്യത്തിൽ ഞാൻ ഏറെ സന്തോഷവതിയാണ്, ഏല്ലാവിധ ആശംസകളും നേരുന്നു’ എന്നായിരുന്നു ആമിറിന്റെ പ്രണയവിവരം കേട്ട, അദ്ദേഹത്തിന്റെ സഹോദരി നിഖത് പ്രതികരിച്ചത്. ഗൗരി തന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയതായും അവര് തങ്ങളുടെ ബന്ധത്തില് സന്തുഷ്ടരാണെന്നും നേരത്തെ തന്നെ ആമിര് ഖാന് പറഞ്ഞിരുന്നു.
ബെംഗളൂരു സ്വദേശിയായ ഗൗരി നിലവില് ആമിര് ഖാന്റെ പ്രൊഡക്ഷന് കമ്പനിയുമായി ബന്ധപ്പെട്ടാണ് ജോലി ചെയ്യുന്നത്. ആറ് വയസ്സുള്ള ഒരു മകനുണ്ട് ഗൗരിക്ക്.
റീന ദത്തയായിരുന്നു ആമീറിന്റെ ആദ്യഭാര്യ. 1986-ല് വിവാഹിതരായ ഇവര് 2002-ല് വേര്പിരിഞ്ഞു. ഇവര്ക്ക് ജുനൈദ്, ഇറ എന്നിങ്ങനെ രണ്ടുമക്കളുണ്ട്. 2001-ല് ലഗാന്റെ സെറ്റില് വച്ചാണ് സംവിധാന സഹായിയായി പ്രവര്ത്തിച്ചിരുന്ന കിരണ് റാവുവിനെ ആമീര് പരിചയപ്പെടുന്നത്. 2005-ല് ഇവര് വിവാഹിതരായി. ഇരുവര്ക്കും ആസാദ് എന്നൊരു മകനുണ്ട്. 2021-ല് ആമീറും കിരണും വേര്പിരിയുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]