
വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി ബോളിവുഡ് നടന് ജോണ്‍ എബ്രഹാം. താരത്തിന്റെ ദ ഡിപ്ലോമാറ്റ് എന്ന ചിത്രം വെള്ളിയാഴ്ച പുറത്തിറങ്ങാനിരിക്കെയാണ് കേന്ദ്ര വിദേശകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച.
ജയ്ശങ്കറിന് അദ്ദേഹത്തിന്റെ പേരെഴുതിയ ജഴ്സിയും ജോണ്‍ എബ്രഹാം സമ്മാനിച്ചു. രസകരമായ സംഭാഷണമായിരുന്നു നടന്നതെന്ന് കൂടിക്കാഴ്ച സംബന്ധിച്ച് വിദേശകാര്യ മന്ത്രി എക്സില്‍ കുറിച്ചു. ‘ദ ഡിപ്ലോമാറ്റ്’ സിനിമ കൂടാതെ ഫുട്ബോളിനെ കുറിച്ചും വടക്കുകിഴക്കന്‍ മേഖലയെക്കുറിച്ചും, ലോകത്തെ കുറിച്ചും ചര്‍ച്ചയായതായി ജയ്ശങ്കര് കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ വളരെ ആത്മാര്‍ഥമായി പിന്തുടരുന്ന ഒരാളെ കണ്ടുമുട്ടാന്‍ കഴിഞ്ഞതില്‍ സന്തോഷവും ബഹുമാനവും തോന്നി. നയതന്ത്രം, വടക്കുകിഴക്കന്‍ മേഖല, ഫുട്ബോള്‍ തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ശരിക്കും തനിക്ക് ഇതൊരു ബഹുമതിയാണ്’ ജോണ്‍ എബ്രഹാമും എക്സില്‍ കുറിച്ചു.
ദ ഡിപ്ലോമാറ്റ് എന്ന സിനിമയില്‍ ജെ.സി.സിങ് എന്ന ഇന്ത്യന്‍ നയന്ത്രജ്ഞന്റെ റോളിലാണ് ജോണ്‍ എബ്രഹാം എത്തുന്നത്. ശിവം നായരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]