
മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി മികച്ച ട്രാൻസ്ജെൻഡർ അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നേഹ നായികയായ അന്തരം കേരള സർക്കാരിൻ്റെ കീഴിൽ ആരംഭിക്കുന്ന ‘ സി സ്പെയിസ് ‘ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ സ്ട്രീമിങ് ആരംഭിച്ചു. പൊതു സമൂഹത്തിൽ നിന്ന് ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന അവഗണനകളുടെ രാഷ്ട്രീയം വരച്ച് കാട്ടുന്നതാണ് ഫോട്ടോ ജേർണലിസ്റ്റായ പി. അഭിജിത്ത് സംവിധാനം ചെയ്ത അന്തരം .സൗത്ത് ഏഷ്യയിലെ പ്രമുഖ ഫിലിം ഫെസ്റ്റിവലായ കാഷിഷ് മുംബൈ അന്താരാഷ്ട്ര ക്യീർ ഫിലിം ഫെസ്റ്റിവലിൽ ഉദ്ഘാടന ചിത്രമായിരുന്നു. ബംഗളൂരു ക്വീർ ഫിലിം ഫെസ്റ്റിവൽ, ജയ്പൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഐ.എഫ്.എഫ്.ടി എന്നീ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച അന്തരത്തിൽ കണ്ണൻ നായരാണ് നായകൻ. ‘രക്ഷാധികാരി ബൈജു’ വിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ച നക്ഷത്ര മനോജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എഴുത്തുകാരിയും അഭിനേത്രിയും ട്രാൻസ് ആക്റ്റിവിസ്റ്റുമായ എ. രേവതി അതിഥി താരമായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
രാജീവ് വെള്ളൂർ, ഗിരീഷ് പെരിഞ്ചേരി, എൽസി സുകുമാരൻ, വിഹാൻ പീതാംബർ, കാവ്യ, ദീപാറാണി, ലയ മരിയ ജയ്സൺ, സിയ പവൽ, പൂജ, മുനീർഖാൻ, ജോമിൻ .വി. ജിയോ, ബാബു ഇലവുംത്തിട്ട, ഗാഥ .പി ,രാഹുൽരാജീവ്, എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ഗ്രൂപ്പ് ഫൈവ് എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ ജോജോ ജോൺ ജോസഫ്, പോൾ കൊള്ളാന്നൂർ, ജോമിൻ.വി.ജിയോ, രേണുക അയ്യപ്പൻ, എ.ഗോഭില എന്നിവരാണ് നിർമ്മാണം. സഹനിർമ്മാതാക്കൾ- ജസ്റ്റിൻ ജോസഫ്, മഹീപ് ഹരിദാസ്,തിരക്കഥ, സംഭാഷണം-ഷാനവാസ് എം എ,ഛായാഗ്രഹണം- എ മുഹമ്മദ്, എഡിറ്റിങ്- അമൽജിത്ത്, അസോസിയേറ്റ് ഡയറക്ടർ- മനീഷ് യാത്ര, പശ്ചാത്തല സംഗീതം – പാരീസ് വി ചന്ദ്രൻ, സൗണ്ട് ഡിസൈൻ- വിഷ്ണു പ്രമോദ്, അജയ് ലേ ഗ്രാൻറ്, കളറിസ്റ്റ്- സാജിത് വി പി, ഗാനരചന-അജീഷ് ദാസൻ, സംഗീതം- രാജേഷ് വിജയ്, ഗായിക- സിത്താര കൃഷ്ണകുമാർ, കാസ്റ്റിംഗ് ഡയറക്ടർ- ശ്രീജിത്ത് സുന്ദരം, മേക്കപ്പ്- ഷിജു ഫറോക്ക്, വസ്ത്രാലങ്കാരം- എ ശോഭില, വി പി ശ്രീജിഷ, പ്രൊഡക്ഷൻ കൺട്രോളർ- ജിത്തു, ക്യാമറ അസോസിയേറ്റ്- ചന്തു മേപ്പയ്യൂർ, സച്ചിൻ രാമചന്ദ്രൻ, ക്യാമറ അസിസ്റ്റൻറ്- വിപിൻ പേരാമ്പ്ര, അസിസ്റ്റൻറ് ഡയറക്ടേഴ്സ്- രാഹുൽ എൻ.ബി, വിഷ്ണു പ്രമോദ്, ഗഫർ ഹരീഷ് റയറോം, കലാസംവിധാനം-പി ഗൗതം, പി ദേവിക, പി ആർ ഒ- പി ആർ സുമേരൻ, പ്രൊഡക്ഷൻ മാനേജർ- പി. അൻജിത്ത്, ലൊക്കേഷൻ മാനേജർ- ഷാജി മൈത്രി, ക്രിയേറ്റീവ് സപ്പോർട്ട്- എ സക്കീർഹുസൈൻ, സ്റ്റിൽസ്- എബിൻ സോമൻ, കെ വി ശ്രീജേഷ്, ടൈറ്റിൽ കെൻസ് ഹാരിസ്, ഡിസൈൻസ്- അമീർ ഫൈസൽ, സബ് ടൈറ്റിൽസ്- എസ് മുരളീകൃഷ്ണൻ, ലീഗൽ അഡ്വൈസർ- പി ബി റിഷാദ്, മെസ് കെ വസന്തൻ, ഗതാഗതം- രാഹുൽ രാജീവ്, പ്രണവ് എന്നിവരാണ് അന്തരത്തിൻറെ അണിയറപ്രവർത്തകർ. പി.ആർ.സുമേരൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]