![](https://newskerala.net/wp-content/uploads/2025/02/jayan20cherthala-1024x576.jpg)
അഭിനേതാക്കളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിര്‍മാതാക്കളുടെ സംഘടനയുടെ നിലപാട് ന്യായമല്ലെന്ന് അമ്മ മുന്‍ഭാരവാഹി നടന് ജയന് ചേര്‍ത്തല. താരമൂല്യമുള്ളവരെ വച്ച് സിനിമ ചെയ്യുന്നത് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ വേണ്ടിയല്ലേ എന്നും അത്ര ചങ്കൂറ്റമുണ്ടെങ്കില്‍ താരങ്ങളെ ഒഴിവാക്കി സിനിമ ചെയ്തൂടേ എന്നും ജയന് ചേര്‍ത്തല ചോദിച്ചു.
”അവര്‍ക്ക് താരങ്ങളെ വേണം. എന്നാല്‍ പണം കൊടുക്കാന്‍ പറ്റില്ല. മാത്രവുമല്ല അഭിനേതാക്കള്‍ സിനിമ നിര്‍മിക്കാന്‍ പാടില്ല എന്ന് പറയുന്നത് ന്യായമാണോ. നിങ്ങളൊക്കെ അടിയാന്മാരും ഞങ്ങള്‍ ജന്മികളും എന്ന നിലപാടാണ് ഇതിന് കാരണം. അതൊന്നും അംഗീകരിച്ച് കൊടുക്കാന്‍ സാധിക്കില്ല. മലയാളത്തില്‍ ഒരു വര്‍ഷം ഇറങ്ങുന്ന എല്ലാ സിനിമകളും നിര്‍മിക്കുന്നത് അഭിനേതാക്കളാണോ? സംഘടനയിലെ അംഗങ്ങള്‍ നിര്‍മിക്കുന്ന സിനിമകള്‍ മാത്രമേ ആളുകള്‍ തിയേറ്ററില്‍ പോയി കാണാന്‍ പാടുള്ളൂ എന്ന് പറയുന്ന അഹങ്കാരമൊന്നും അംഗീകരിക്കാന്‍ സാധിക്കില്ല. പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ അംഗങ്ങള്‍ നിര്‍മിക്കുന്ന സിനിമകളില്‍ അഭിനയിക്കില്ലെന്ന് താരങ്ങള്‍ തീരുമാനിച്ചാല്‍ എന്താകും സ്ഥിതി.
നല്ല സിനിമകള്‍ മലയാളത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്ന അഭിനേതാക്കളുണ്ട്. ചില സാഹചര്യങ്ങളില്‍ അവ നിര്‍മിക്കാന്‍ ആരും തയ്യാറായില്ല എങ്കില്‍ അഭിനേതാക്കള്‍ തന്നെ ഏറ്റെടുക്കും. അതൊന്നും പാടില്ല എന്ന് പറയുന്നത് ശരിയല്ല.
വൈസ് പ്രസിഡന്റ് ജി. സുരേഷ് കുമാറിന്റെ നിലപാട് വിശദീകരിക്കേണ്ടത് അദ്ദേഹം തന്നെയാണ്. അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിയുടെ പേര് രേവതികലാമന്ദിര്‍ എന്നാണ്. അദ്ദേഹത്തിന്റെ സിനിമകളില്‍ നിര്‍മാതാവിന്റെ സ്ഥാനത്ത് എപ്പോഴും കാണുന്ന പേര് മേനക സുരേഷ് കുമാര്‍ എന്നാണ്. മേനക ചേച്ചി അഭിനേത്രി കൂടിയാണ്. അമ്മയിലെ അംഗവുമാണ്. സിനിമ നിര്‍മിക്കാന്‍ പാടില്ലെന്ന് പറയുമോ? അദ്ദേഹത്തിന്റെ മകള്‍ കീര്‍ത്തി സുരേഷ് കോടികള്‍ വാങ്ങുന്ന നടിയാണ്. ഇന്ന് വരെ ഒരു രൂപ കുറച്ച് സിനിമ ചെയ്തതായി നമ്മുടെ അറിവിലുണ്ടോ?”
അമ്മ സംഘടന നാഥനില്ലാ കളരിയാണെന്ന പരാമര്‍ശം സുരേഷ് കുമാര്‍ പിന്‍വലിക്കണമെന്നും ജയന് ചേര്‍ത്തല പറഞ്ഞു. നിര്‍മാതാക്കളുടെ സംഘടനയുടെ കടം തീര്‍ക്കാന്‍ സ്റ്റേജ് ഷോ നടത്താന്‍ താരങ്ങളോട് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ സഹകരിച്ചത് മറക്കരുതെന്നും ജയന് ചേര്‍ത്തല കൂട്ടിച്ചേര്‍ത്തു.
ഈ പറയുന്ന താരങ്ങള്‍ സ്വന്തം പണം മുടക്കി പ്രതിഫലം വാങ്ങാതെയാണ് ഈ കടം തീര്‍ക്കാനായി പരിപാടിയില്‍ പങ്കെടുത്തത്. മുതിര്‍ന്ന താരങ്ങള്‍ ഉള്‍പ്പെടെ പരിപാടിയോട് സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. അന്ന് കിട്ടിയ ലാഭത്തിന്റെ 70 ശതമാനവും പ്രൊഡ്യൂസേഴ്സ് അസോസിയേഷനാണ് എടുത്തത്. എന്നാല്‍ അവര്‍ക്ക് പാലം കടക്കുന്നത് വരെയേ താരങ്ങളെ ആവശ്യമുള്ളൂ. പാലം കടക്കാന്‍ നാരായണ, പാലം കടന്നാല്‍ കൂരായണ എന്ന മട്ടാണ്. ജനം തിയേറ്ററിലേക്ക് വരുന്ന കാലഘട്ടത്തില്‍ ഇത്തരം സമരങ്ങള്‍ സിനിമയെ തകര്‍ക്കും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും അദ്ദേഹത്തിന് താരങ്ങളുടെ അവസ്ഥയറിയാമെന്നും ജയന് കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]