തമിഴ് സിനിമയില്‍ രംഗപ്രവേശത്തിനൊരുങ്ങുകയാണ് തമിഴ് സൂപ്പര്‍ താരം വിജയ്യുടെ മകന് ജേസണ്‍ സഞ്ജയ്. അഭിനേതാവായല്ല സംവിധായകനായാണ് ജേസണിന്റെ അരങ്ങേറ്റം എന്നതാണ് ശ്രദ്ധേയം. സന്ദീപ് കിഷനാകും ജേസണിന്റെ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ലൈക്കാ പ്രൊഡക്ഷൻസാണ് ജേസണിൻ്റെ ചിത്രം നിർമിക്കാൻ മുന്നോട്ടുവന്നത്. പ്രഖ്യാപനം കഴിഞ്ഞേറെയായെങ്കിലും സിനിമ നീണ്ടതോടെ ജേസണ്‍ പ്രതിസന്ധിയിലായെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രൊഡക്ഷന്‍ ഹൗസിന്റെ ഭാഗത്തുനിന്നുണ്ടായ അനിശ്ചിതത്വമാണ് സിനിമ നീളാന്‍ കാരണമാകുന്നതെന്നാണ് വിവരം. പ്രതിസന്ധിഘട്ടത്തില്‍ ജേസണ്‍ സഹായമായി എത്തിയത് സൂപ്പര്‍താരം അജിത്താണെന്നാണ് റിപ്പോര്‍ട്ട്.
സിനിമ നീളുന്നതില്‍ അസ്വസ്ഥനായ ജേസണ്‍ തന്റെ ഉപദേഷ്ടാവായ സുരേഷ് ചന്ദ്രയെ വിളിച്ചു. അജിത്തിന്റെ മാനേജറാണ് സുരേഷ്. ജേസണ്‍ സുരേഷിനെ വിളിക്കുന്ന സമയം അജിത്തും അടുത്തുണ്ടായിരുന്നു. സുരേഷിന്റെ കൈയില്‍ നിന്ന് ഫോണ്‍ വാങ്ങി ജേസണോട് അജിത്ത് സംസാരിക്കുകയും വേണ്ട സഹായങ്ങളെല്ലാം ചെയ്തുതരാമെന്ന് ഉറപ്പ് നല്‍കിയതായും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലുള്ള പ്രൊഡക്ഷന്‍ ഹൗസ് മാറ്റി മറ്റു പ്രൊഡക്ഷന്‍ ഹൗസുകളെ സമീപിക്കണമെങ്കില്‍ അതിനുളള സഹായവും ചെയ്യാമെന്നും അജിത് അറിയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]