
ക്ലീൻ ഷേവ് ലുക്കിലെത്തി ആരാധകരെ അഭിവാദ്യം ചെയ്ത് തമിഴ് നടൻ വിജയ്. ആരാധകർ ആർപ്പുവിളികളോടെയാണ് താരത്തെ സ്വീകരിച്ചത്. വിജയ് ആരാധകരെ അഭിവാദ്യം ചെയ്യുന്ന വീഡിയോ ചുരുങ്ങിയ നേരം കൊണ്ട് വെെറലായിരിക്കുകയാണ്. വൈറ്റ് ഷര്ട് ധരിച്ചാണ് വിജയ് എത്തിയത്.
അമ്പരപ്പിക്കുന്ന മാറ്റമെന്നാണ് ആരാധകർ കുറിക്കുന്നത്. വെങ്കട്ട് പ്രഭുവിന്റെ ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് താരമിപ്പോൾ. വാഹനത്തിന് മുകളിൽ കയറിനിന്ന് ആരാധകർക്കൊപ്പം താരം സെൽഫിയുമെടുത്തു. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററിൽ രണ്ടുലുക്കിലുള്ള വിജയ് യെ കാണാമായിരുന്നു. പ്രായം കുറഞ്ഞ കഥാപാത്രത്തിന്റെ ലുക്കായിരിക്കും ഇതെന്നാണ് ആരാധകരുടെ അഭിപ്രായം.
ടെെം ട്രാവൽ ചിത്രമായിരിക്കും ഇതെന്നാണ് സൂചനകൾ. ശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വി.ടി.വി ഗണേഷ്, മീനാക്ഷി ചൗധരി, സ്നേഹ, ലൈല എന്നിവർക്കൊപ്പം വെങ്കട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.
യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം. സിദ്ധാർത്ഥ് നൂനി ഛായാഗ്രഹണവും വെങ്കട് രാജൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. രാജീവൻ ആണ് പ്രൊഡക്ഷൻ ഡിസൈനർ. ദിലീപ് സുബ്ബരായനാണ് സംഘട്ടന സംവിധാനം. എ.ജി.എസ് എന്റർടെയിൻമെന്റാണ് ചിത്രം നിർമിക്കുന്നത്. എ.ജി.എസ് എന്റർടെയിൻമെന്റിന്റെ 25-ാം ചിത്രമാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]