
മലയാള സിനിമയിലെ അഭിനയ ജീവിതത്തിന്റെ 40-ാം വർഷത്തിലാണ് നടി മീന. ബാലതാരമായി തുടങ്ങി ദക്ഷിണേന്ത്യൻ ഇൻഡസ്ട്രികളിൽ ഉടനീളം വിസ്മയിപ്പിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച മീനയ്ക്ക് സിനിമാ പ്രേമികൾക്കിടയിൽ ഒരു ആമുഖത്തിന്റെ ആവശ്യമില്ല. കഴിഞ്ഞ നാല് പതിറ്റാണ്ടായി തെന്നിന്ത്യൻ സിനിമ ലോകത്തെ നിറസാന്നിധ്യമായ മീന, 1984 ല്‍ ഒരു കൊച്ചു കഥ ആരും പറയാത്ത കഥ എന്ന സിനിമയിലൂടെയാണ് മലയാള ഭാഷയില്‍ തുടക്കം കുറിച്ചത്. മീനയ്ക്കൊപ്പം തിളങ്ങി നിന്ന അന്നത്തെ നടിമാര്‍ വിവാഹ ശേഷം അഭിനയത്തോട് വിട പറഞ്ഞപ്പോള്‍ മീന രണ്ടാം വരവിലും അതിഗംഭീരമാക്കി. ദൃശ്യം ഉൾപ്പെടെ മലയാളത്തില്‍ ഒരുപിടി ഹിറ്റ് സിനിമകളുടെ തന്നെ അടയാളപ്പെടുത്താന്‍ മീനയ്ക്ക് സാധിച്ചു. സിനിമയ്ക്ക് പുറമേ ടെലിവിഷൻ പരിപാടിലും സജീവമായ മീന വീണ്ടും മലയാളി കുടുംബ പ്രേക്ഷകരുടെ മനസിനോട് വീണ്ടും അടുത്തു.
ബ്രോ ഡാഡിക്ക് ശേഷം നടി മീന വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആനന്ദപുരം ഡയറീസ്’ എന്ന ചിത്രത്തിൽ തികച്ചും വ്യത്യസ്തമായ വേഷത്തിലാണ് മീന എത്തുന്നത്. “ഇടം” എന്ന ചിത്രത്തിന് ശേഷം ജയ ജോസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഏറെ നാളുകള്‍ക്ക് ശേഷം കോളേജിലേക്ക് പഠിക്കാനെത്തുന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മീന അവതരിപ്പിക്കുന്നത്. കോളേജ് പശ്ചാത്തലത്തിൽ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ തമിഴ് നടന് ശ്രീകാന്ത് കേളേജ് അധ്യാപകനായും മനോജ് കെ ജയന് അഭിഭാഷകനായും എത്തുന്നുണ്ട്.
സിദ്ധാർത്ഥ് ശിവ, ജാഫർ ഇടുക്കി, സുധീർ കരമന, റോഷൻ അബ്ദുൾ റഹൂഫ്, മാലാ പാർവ്വതി, സിബി തോമസ്, രാജേഷ് അഴീക്കോടൻ, അഭിഷേക് ഉദയകുമാർ, ശിഖ സന്തോഷ്, നിഖിൽ സഹപാലൻ, സഞ്ജന സാജൻ, രമ്യ സുരേഷ്, ഗംഗ മീര, കുട്ടി അഖിൽ, ആർജെ അഞ്ജലി, വൃദ്ധി വിശാൽ, മീര നായർ, അർജുൻ പി അശോകൻ, അഞ്ജു മേരി, ജയരാജ് കോഴിക്കോട്, മുരളീധർ, ഷൈന ചന്ദ്രൻ, ഉഷ കരുനാഗപ്പള്ളി, മനു ജോസ്, സൂരജ് തേലക്കാട്, ദേവീക ഗോപാൽ നായർ, ആർലിൻ ജിജോ തുടങ്ങിയ പ്രമുഖ താരങ്ങളും സിനിമയിൽ അഭിനിയിക്കുന്നുണ്ട്.
നീൽ പ്രൊഡക്ഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശശി ഗോപാലൻ നായർ കഥയെഴുതി നിർമ്മിക്കുന്ന ചിത്രമാണിത്. സജിത്ത് പുരുഷനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. റഫീഖ് അഹമ്മദ്, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ, ആൽബർട്ട് വിജയൻ എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ-അപ്പു ഭട്ടതിരി, പ്രൊജക്ട് ഡിസൈനർ-നാസ്സർ എം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സത്യകുമാർ, പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് മംഗലത്ത്, കൊറിയോഗ്രാഫർ- ബാബാ ബാസ്കർ, കല-സാബു മോഹൻ, മേക്കപ്പ്-സജി കൊരട്ടി, വസ്ത്രാലങ്കാരം -ഫെമിന ജബ്ബാർ, സ്റ്റിൽസ്- അജി മസ്ക്കറ്റ്, പരസ്യകല-കോളിൻസ് ലിയോഫിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഉമേശ് അംബുജേന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ-കിരൺ എസ് മഞ്ചാടി, അസിസ്റ്റന്റ് ഡയറക്ടർ-വിഷ്ണു വിജയൻ ഇന്ദിര, അഭിഷേക് ശശിധരൻ, മിനി ഡേവിസ്, വിഷ്ണു ദേവ് എം ജെ, ശരത് കുമാർ എസ്, ചീഫ് അസോസിയേറ്റ് ക്യാമറമാൻ-ക്ലിന്റോ ആന്റണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- മോഹൻദാസ് എം ആർ, പ്രൊഡക്ഷൻ മാനേജർ-ജസ്റ്റിൻ കൊല്ലം, അസ്ലാം പുല്ലേപ്പടി, ലോക്കേഷൻ മാനേജർ -വന്ദന ഷാജു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]