
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചത്രമേളയുടെ ആറാംദിനമായ ഇന്ന് 12 ഓസ്കർ എൻട്രി ചിത്രങ്ങൾ ഉൾപ്പെടെ 67 ചിത്രങ്ങൾ. ഇതിൽ 49 ചിത്രങ്ങളുടെ അവസാന പ്രദർശനമാണ്. ഓസ്കർ എൻട്രി നേടിയ ചിത്രങ്ങളിൽ പാവോ ചോയ്നിംഗ് ഡോർജ് ഒരുക്കിയ ദി മോങ്ക് ആൻഡ് ദി ഗൺ, കൗത്തർ ബെൻ ഹനിയയുടെ ഫോർ ഡോട്ടേഴ്സ് എന്നിവ ഉൾപ്പെടെ എട്ടു ചിത്രങ്ങളുടെയും മേളയിലെ അവസാന പ്രദർശനമാകും ഇന്ന് നടക്കുക.
മലയാള ചിത്രങ്ങളിൽ ആപ്പിൾ ചെടികളുടെ അവസാന പ്രദർശനവും നീലമുടി, ഷെഹറാസാദ്, ആനന്ദ് മൊണാലിസ മരണവും കാത്ത് എന്നിവയുടെ രണ്ടാമത്തെ പ്രദർശനവും അദൃശ്യ ജാലകങ്ങൾ, ഹോം എന്നിവയുടെ അവസാന പ്രദർശനവും ബുധനാഴ്ചയാണ്. വനൂരി കഹിയുടെ റഫീക്കിയും മൃണാൽ സെന്നിന്റെ ആൻഡ് ക്വയറ്റ് റോൾസ് ദി ഡൗണും ക്രിസ്റ്റോഫ് സനൂസിയുടെ ദി ഇല്യൂമിനേഷനും ആറാംദിനം പ്രദർശിപ്പിക്കും.
ലോക സിനിമാ വിഭാഗത്തിൽ മത്യാസ് ബിസിന്റെ ദി പണിഷ്മെന്റ്, അർജന്റീനിയൻ ചിത്രം എഫയർ, ഫൗസി ബെൻസൈദിയുടെ ഡെസെർട്സ്, ഇറാനിയൻ ചിത്രം ദി അനോയിഡ്, ഇൻഷാ അള്ളാ എ ബോയ്, ഒമൻ, ഹാങ്ങിങ് ഗാർഡൻസ്, ഡ്രിഫ്റ്റ്, പാത്സ് ഓഫ് ഗ്ലോറി, ഡീഗ്രേഡ്, ആംബുഷ്, പദാദിക്, ജോസഫ്സ് സൺ തുടങ്ങി 35 സിനിമകൾ എത്തും.
ചലച്ചിത്രമേളയിലെ പ്രേക്ഷക പുരസ്കാരം നൽകുന്നതിനുള്ള ഓഡിയൻസ് പോൾ ഇന്നാരംഭിക്കും. ഐ.എഫ്.എഫ്.കെ. സൈറ്റ്, ആപ്പ്, എസ്.എം.എസ്. എന്നിവ വഴി ഡെലിഗേറ്റുകൾക്ക് അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ഇഷ്ടചിത്രത്തിന് വോട്ടുചെയ്യാം. വൈകിട്ട് ആറിന് മാനവീയം വീഥിയിൽ അഭയ ഹിരൺമയിയും ഷിയോൺ സജിയും സംഗീതനിശ അവതരിപ്പിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]