
അഭിപ്രായങ്ങള്‍ തുറന്നുപറയുന്നത് വിവാദങ്ങളാകുന്നതില് വേദനയുണ്ടെന്ന് സംവിധായകന് ജിയോ ബേബി. വിവാദങ്ങളോടൊന്നും പ്രതികരിക്കാനില്ല. കാരണം മറുപടികള്‍ ചര്‍ച്ചയാകും. വാക്കുകള്‍ പ്രശ്നബാധിതമാകുന്നത് ചുറ്റുമുള്ള മനുഷ്യരെ ബാധിക്കും. കുടുംബങ്ങളിലേക്കുകൂടി അവയെത്തുന്നത് ആരോഗ്യപരമല്ല.
ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത്, ‘കാതല്‍’ സിനിമയെക്കുറിച്ചു പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും ജിയോ വിശദീകരിക്കുന്നു. ഒരു അഭിമുഖത്തില്‍, ഡോ. ബിജുവിന്റെ ചിത്രങ്ങളെ രഞ്ജിത്ത് താരതമ്യംചെയ്തത് ജിയോ ബേബിയുടെ ‘കാതല്‍’ എന്ന സിനിമയുമായാണ്. സംസ്ഥാന പുരസ്കാരം നേടാന്‍ സാധ്യതയുള്ള സിനിമയാണെന്നും അദ്ദേഹം പറഞ്ഞു. അതിനോടു പ്രതികരിക്കുകയായിരുന്നു ജിയോ.
ഡോ. ബിജുവിന്റെ സിനിമകള്‍ കേരളത്തിനകത്തും പുറത്തും ഇന്ത്യക്കു പുറത്തും അംഗീകാരങ്ങള്‍ നേടിയവയാണ്. അദ്ദേഹത്തിന്റെ സൃഷ്ടികളെ അങ്ങനെതന്നെ വിലയിരുത്തണം. ഫാറൂഖ് കോളേജുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കാനില്ല. മുന്നോട്ടുള്ള നടപടികള്‍ മാധ്യമങ്ങളെ അറിയിക്കും. തൊട്ടടുത്ത തിയേറ്ററില്‍നിന്നു കാണാന്‍ കഴിയുന്ന ‘കാതല്‍’, മേളയിലെ തിരക്കില്‍ വന്നു കണ്ട പ്രേക്ഷകര്‍ അത്ഭുതപ്പെടുത്തി. സീറ്റുകിട്ടാതെ പലരും ബഹളമുണ്ടാക്കി. മറ്റു സംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നുമെത്തിയ ഡെലിഗേറ്റുകള്‍ നല്ല അഭിപ്രായം അറിയിച്ചു. മലയാളത്തില്‍ മാത്രമേ ഇത്തരം ശക്തമായ പ്രമേയങ്ങളുണ്ടാകൂയെന്നാണ് അവര്‍ പറഞ്ഞ്.
അണിയറപ്രവര്‍ത്തകര്‍ അല്ലാത്തവര്‍ സിനിമയുടെ വിജയം ആഘോഷിക്കുന്ന അപൂര്‍വതയും ‘കാതലി’നു ലഭിച്ചു. റിലീസ് ചെയ്തപ്പോള്‍ മാനവീയത്തില്‍ ഉള്‍പ്പെടെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹാംഗങ്ങള്‍ ഒത്തുകൂടി സന്തോഷം പങ്കുവെച്ചു.
സിനിമ ‘സ്റ്റാറ്റിക്’ എന്ന ആക്ഷേപം എങ്ങനെയുണ്ടായെന്ന് അറിയില്ല. കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന തരത്തിലാണ് ഷൂട്ട് ചെയ്തത്. അതിനായി ദൃശ്യങ്ങള്‍ കൃത്യമായി പകര്‍ത്താന്‍ ഉപയോഗിക്കുന്ന പാന്തര്‍ എന്ന അത്യാധുനിക ഉപകരണം ഹൈദരാബാദില്‍നിന്ന് എത്തിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]