
നാടോടികളായ രാമന്റേയും കദീജയുടേയും പ്രണയവും അതിന്റെ പരിണാമങ്ങളും ദൃശ്യവത്കരിക്കുന്ന രാമനും കദീജയും എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. നവംബര്‍ ഇരുപത്തിരണ്ടിന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തും.
നവാഗതനായ ദിനേശ് പൂച്ചക്കാട് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം കാഞ്ഞങ്ങാട് ഫിലിംസിന്റെ ബാനറില്‍ ബിനരാജ് കാഞ്ഞങ്ങാട്, സതീഷ് കാനായി എന്നിവരാണ് നിര്‍മ്മിച്ചിരിക്കുന്നത്. പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ഡോ.
ഹരിശങ്കറും അപര്‍ണ്ണയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് കുമാര്‍, മോഹന്‍ ചന്ദ്രന്, ഹരി.ടി.എന്‍., ഊര്‍മ്മിളാവൈശാഖ് ,ഓമന, പ്രേയലത, സുരേന്ദ്രന് പൂക്കാനം, മല്ലക്കര രാമചന്ദ്രന്,സതീഷ് കാനായി, ടി.കെ.
നാരായണന്, ഡി .വൈ.എസ്.പി ഉത്തംദാസ്, (മേല്‍പ്പറമ്പ്) എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവര്‍ക്കു പുറമേ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും നൂറ്റിയമ്പതോളം കലാകാരന്മാരും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
ഗാനങ്ങള്‍ -ദിനേശ് പൂച്ചക്കാട്, ഹാരിസ് തളിപ്പറമ്പ്. സംഗീതം.
ഷാജി കാഞ്ഞങ്ങാട് ശ്രീശൈലം രാധാകൃഷ്ണന്. പശ്ചാത്തല സംഗീതം- സുദര്ശന്.
പി., ഛായാഗ്രഹണം- അഭിരാം സുദില്‍, ശ്രീജേഷ് മാവില, എഡിറ്റിംഗ്- അമല്‍, കലാ സംവിധാനം- മൂര്ധന്യ. മേക്കപ്പ് – ഇമ്മാനുവല്‍ അംബ്രോസ്.
കോസ്റ്റും – ഡിസൈന്‍ – പുഷ്പ’. നിശ്ചല ഛായാഗ്രഹണം – ശങ്കര്‍ ജി.
വൈശാഖ് മേലേതില്‍. നിര്‍മ്മാണ നിര്‍വ്വഹണം – ഹരിഹരന് പൂച്ചക്കാട്, എബിന് പാലന്തലിക്കല്‍.
ഫിയോക് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. വാഴൂർ ജോസ് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]