![](https://newskerala.net/wp-content/uploads/2024/11/Ahaana-and-Nimish-Ravi-1024x577.jpg)
പ്രശസ്ത ഛായാഗ്രാഹകൻ നിമിഷ് രവിക്ക് പിറന്നാളാശംസകളറിയിച്ച് നടി അഹാന കൃഷ്ണ. നിന്നെ സ്നേഹിക്കുന്നവർ ആഗ്രഹിച്ചപോലെ ഒരിടത്ത് നീ എത്തിയിരിക്കുന്നു എന്ന് അഹാന എഴുതി. തന്റെ ഏറ്റവും പ്രിയപ്പെട്ട കേക്ക് എന്നാണ് നിമിഷിനെ അഹാന പോസ്റ്റിൽ വിശേഷിപ്പിച്ചിരിക്കുന്നത്. പോസ്റ്റിന് നിമിഷ് കമന്റ് ചെയ്തിട്ടുമുണ്ട്.
“നിനക്ക് മുപ്പതുവയസായോ? നിനക്ക് 21 വയസ്സുള്ളപ്പോൾ നമ്മൾ തിരുവനന്തപുരത്ത് കൂടി ഒരുപണിയും ഇല്ലാതെ, എന്നാൽ ഏറെ പ്രതീക്ഷയോടെ കറങ്ങിനടന്നത് ഇന്നലെ എന്നപോലെ ഓർക്കുന്നു. അന്നത്തെ നിന്നിൽ നിന്നും ഇന്നത്തെ നീയായുള്ള ദൂരം ഏറെയുണ്ട്.” അഹാന എഴുതി.
” ഇന്ന് നിന്നെ നോക്കൂ. നിങ്ങൾ എവിടെ ആയിരിക്കണമെന്ന് ഞങ്ങൾ എല്ലാവരും സ്വപ്നം കണ്ടിടത്ത്. നിങ്ങൾക്ക് ഒരുപാട് ദൂരം പോകാനുണ്ട്. നിന്റെ കഴിവ്, അഭിനിവേശം, അചഞ്ചലമായ കഠിനാധ്വാനം. നിന്റെ മനോഹരമായ ഹൃദയം ഇതും ഇതിലേറെയും അർഹിക്കുന്നു. എൻ്റെ പ്രിയപ്പെട്ട കേക്ക് ഹ..ഹ..ഹ!! നിനക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ”- അഹാന കൂട്ടിച്ചേർക്കുന്നു.
മികച്ച ഒരുപിടി മലയാളചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് നിമിഷ് രവി. ലൂക്ക, സാറാസ്, കുറുപ്പ്, റോഷാക്ക്, കിങ് ഓഫ് കൊത്ത, ലക്കി ഭാസ്കർ എന്നിവയാണ് നിമിഷ് രവി ഛായാഗ്രഹണം നിർവഹിച്ച് പുറത്തിറങ്ങിയ ചിത്രങ്ങൾ. മമ്മൂട്ടി നായകനായ ബസൂക്കയാണ് ഉടൻ പുറത്തിറങ്ങുന്ന ചിത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]