ചെന്നൈ: ഭൂമി തട്ടിയെടുത്തുവെന്ന പരാതിയിൽ നടി ഗൗതമിയെ പോലീസ് വെള്ളിയാഴ്ച മൊഴിയെടുക്കാനായി വിളിച്ചു വരുത്തി. ഗൗതമിയുടെ പരാതിയിൽ വ്യാഴാഴ്ച ആറു പേർക്കെതിരേ കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് അവരെ ചോദ്യംചെയ്യാനായി നേരിട്ടു വിളിച്ചുവരുത്തിയത്. വെള്ളിയാഴ്ച രാവിലെ കാഞ്ചീപുരം ജില്ലാ പോലീസ് സൂപ്രണ്ടിന് മുന്നിൽ ഗൗതമി ഹാജരായി. അരമണിക്കൂറോളം പോലീസ് അവരിൽനിന്ന് മൊഴിയെടുത്തു.
കാഞ്ചീപുരം ജില്ലയിലെ ശ്രീപെരുമ്പത്തൂരിന് സമീപം കോട്ടയൂർ ഗ്രാമത്തിൽ 25 കോടി വിലമതിപ്പുള്ള തന്റെ ഭൂമി തട്ടിയെടുത്തതായി ഗൗതമി ചെന്നൈ പോലീസ് കമ്മിഷണർക്ക് ഏതാനും ദിവസം മുമ്പ് പരാതി നൽകിയിരുന്നു. അന്വേഷണം കാഞ്ചീപുരം സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസിനു കൈമാറിയിരുന്നു. സംഭവത്തിൽ ശ്രീപെരുമ്പത്തൂർ സ്വദേശികളായ അളഗപ്പൻ, ഭാര്യ നാച്ചാൽ, സതീഷ്കുമാർ, ആരതി, ഭാസ്കരൻ, രമേഷ് ശങ്കർ എന്നിവർക്ക് എതിരേയാണ് കേസെടുത്തത്. ഇവർ വ്യാജരേഖകളുണ്ടാക്കി ഗൗതമിയുടെ ഭൂമി തട്ടിയെടുത്തതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]