എഴുത്തുകാരൻ-സംവിധായകൻ എന്ന നിലയിൽ മലയാളസിനിമാ പ്രേക്ഷകർ നെഞ്ചേറ്റിയ ക്ലാസിക് കൂട്ടുകെട്ടാണ് ശ്രീനിവാസനും സത്യൻ അന്തിക്കാടും. ശാരീരികാസ്വസ്ഥതകൾ ഉള്ളതിനാൽ അടുത്തിടെയായി അഭിനയരംഗത്തുനിന്ന് അല്പം വിട്ടുനിൽക്കുകയാണ് ശ്രീനിവാസൻ. അദ്ദേഹത്തെ കഴിഞ്ഞദിവസം കൊച്ചിയിലെ വീട്ടിലെത്തി സന്ദർശിച്ചിരിക്കുകയാണ് സത്യൻ അന്തിക്കാടും മകനും സംവിധായകനുമായ അനൂപ് സത്യനും.
സത്യൻ അന്തിക്കാടും ശ്രീനിവാസനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ചെറുസംഭാഷണശകലവും അനൂപ് ഫെയ്സ്ബുക്കിൽ കുറിച്ചു. സ്വയം മൂർച്ചകുട്ടിക്കൊണ്ടിരിക്കുകയാണ് ശ്രീനിവാസനെന്നാണ് അനൂപ് ഈ കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
‘‘ശ്രീനി അങ്കിൾ: ഞാൻ ഇപ്പോൾ ടാഗോറിന്റെ ചെറുകഥകൾ വായിക്കുകയാണ്.
ഞാൻ: കൊള്ളാം. അങ്കിൾ എന്തെങ്കിലും പ്രചോദനം തേടുകയാണോ?
ശ്രീനി അങ്കിൾ: അങ്ങനെയല്ല. ഇത് ഒരു ഗൃഹപാഠം പോലെയാണ്. ‘സത്യജിത് റേ’ എങ്ങനെയാണ് ഈ കഥകളിൽ ചിലത് മനോഹരമായ സിനിമകളിലേക്ക് സ്വീകരിച്ചത് എന്നറിയുന്നതിനാണ് ഈ വായന.’’
2018 ൽ പുറത്തിറങ്ങിയ ഞാൻ പ്രകാശനാണ് ശ്രീനിവാസനും സത്യൻ അന്തിക്കാടും ഒന്നിച്ചെത്തിയ അവസാന ചിത്രം. കഴിഞ്ഞ വർഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മകൾ’ എന്ന ചിത്രത്തിൽ അതിഥിവേഷത്തിൽ ശ്രീനിവാസൻ പ്രത്യക്ഷപ്പെട്ടിരുന്നു. നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്ത കുറുക്കൻ ആണ് ശ്രീനിവാസൻ മുഖ്യവേഷങ്ങളിലൊന്നവതരിപ്പിച്ച് ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയുമായിരുന്നു ഈ ചിത്രത്തിലെ മറ്റുമുഖ്യവേഷങ്ങളിൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]