ടെസ്ലയുടെ സ്ഥാപകൻ ഇലോൺ മസ്കിന്റെ ജീവിതം സിനിമയാകാൻ പോകുന്നുവെന്ന് റിപ്പോർട്ടുകൾ. ബ്ലാക്ക് സ്വാൻ, ദി റെസ്ലർ, ദി വെയ്ല്, പെെ, മദർ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ഡാരൻ ആരോനോഫ്സ്കിയാണ് ചിത്രം ഒരുക്കുന്നത്. ബ്ലാക്ക് സ്വാൻ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഓസ്കർ നോമിനേഷൻ നേടിയ ആളാണ് അമേരിക്കൻ സംവിധായകനായ ഡാരൻ.
എ24 പ്രൊഡക്ഷൻ ഹൗസാണ് ഇലോൺ മസ്കിന്റെ ജീവചരിത്രം നിർമിക്കുന്നത്. ബ്രെൻഡൻ ഫേസറിനെ നായകനാക്കി ഡാരൻ ആരോനോഫ്സ്കി ഒരുക്കിയ ‘ദി വെയ്ൽ’ നിർമിച്ചതും എ24 പ്രൊഡക്ഷൻ ഹൗസാണ്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കാര്‍ ബ്രെന്‍ഡന്‍ ഫ്രേസറിന് ലഭിച്ചിരുന്നു.
മസ്കിന്റെ വ്യക്തിജീവിതത്തിന് പുറമെ ബഹിരാകാശ പര്യവേക്ഷണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങി വിഷയങ്ങളും സിനിമ ചർച്ച ചെയ്യുമെന്നാണ് വിവരങ്ങൾ. സിനിമയുടെ നിർമാണ പ്രവർത്തനങ്ങളെക്കുറിച്ചോ അഭിനേതാക്കളെക്കുറിച്ചോ യാതൊരു വിവരങ്ങളും പുറത്തിവിട്ടിട്ടില്ല.
വാൾട്ടർ ഐസക്സണിന്റെ രചനയിൽ സെപ്റ്റംബറിൽ പുറത്തിറങ്ങിയ മസ്കിന്റെ ജീവചരിത്രമായ ‘ഇലോൺ മസ്ക്’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഐസക്സണിന്റെ ‘സ്റ്റീവ് ജോബ്സ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി സ്റ്റീവ് ജോബ്സിന്റെ ജീവിത കഥയും സിനിമയാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]