
പുതിയ ചിത്രമായ ഗോട്ടിൻ്റെ വിജയം ആഘോഷിച്ച് നടൻ വിജയ്. നിർമാതാവ് അർച്ചന കൽപാത്തിക്കൊപ്പം കേക്കുമുറിച്ചാണ് വിജയ് ചിത്രത്തിൻ്റെ വിജയം ആഘോഷിച്ചത്. വിജയ് കേക്ക് മുറിച്ച് ആഘോഷിക്കുന്ന വീഡിയോ ചുരുങ്ങിയ സമയംകൊണ്ട് വെെറലായി.
നിരവധി ആരാധകരാണ് വീഡിയോയ്ക്ക് കമെൻ്റുമായി എത്തുന്നത്. ‘ഗോട്ട്’ തമിഴ്നാട്ടിൽ നിന്ന് മാത്രം 100 കോടി ഷെയർ സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു ആഘോഷം.
വിജയ് ചിത്രമായ ‘ഗോട്ട്’ ആണ് ഈ വര്‍ഷം തമിഴില്‍ റിലീസ് ദിനത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമ. ‘ഗോട്ട്’ ആദ്യദിനത്തില്‍ തന്നെ 44 കോടിയോളം രൂപയുടെ കളക്ഷന്‍ നേടിയിരുന്നു. ഈ വർഷം ഇതുവരെ ഏറ്റവുമധികം കളക്ഷൻ നേടിയ തമിഴ് ചിത്രവും ’ഗോട്ട്’ ആണ്.
ആക്ഷൻ മൂഡിൽ ഒരുങ്ങിയ ഈ ചിത്രം എജിഎസ് എന്റർടെയിൻമെന്റ്സാണ് നിർമിച്ചത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. മീനാക്ഷി ചൗധരി നായിക വേഷം ചെയ്യുന്ന ചിത്രത്തിന്റെ താരനിരയിൽ പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് എന്നിവരുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]