
തെലുങ്ക് ചിത്രം ‘ലക്കി ഭാസ്കര്‍’ ആണ് ദുല്‍ഖര്‍ സല്‍മാനിന്റെ പുതിയതായി പുറത്തിറങ്ങാനുള്ള ചിത്രം. ‘കിങ് ഓഫ് കൊത്ത’യ്ക്കുശേഷം ഒരുവര്‍ഷത്തെ ഇടവേളയെടുത്താണ് വീണ്ടുമൊരു ദുല്‍ഖര്‍ ചിത്രം തിയേറ്ററിലെത്തുന്നത്. ഇടവേളയെക്കുറിച്ചുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍ ദുല്‍ഖര്‍ സല്മാന്. ലക്കി ഭാസ്കറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിനിടെയാണ് ദുല്‍ഖറിന്റെ വെളിപ്പെടുത്തല്‍.
ചില സിനിമകള്‍ മാറിപ്പോയതും ചില ആരോഗ്യപ്രശ്നങ്ങള്‍ കാരണവുമാണ് ഇടവേളയെടുത്തതെന്ന് ദുല്‍ഖര്‍ പറഞ്ഞു. സിനിമയിലെത്തിയിട്ട് 14 വര്‍ഷമായി. ഇതിനിടയില്‍ ചെയ്ത ചിത്രങ്ങളുടെ എണ്ണം 42-43 ആണ് എന്നു പറഞ്ഞപ്പോള്‍ നാനൂറിലധികം സിനിമകള്‍ ചെയ്ത പിതാവ് മമ്മൂട്ടിയുടെ അടുത്തെത്താന്‍ ദുല്‍ഖറിന് ഇനിയുമധികം ദൂരമുണ്ടെന്ന് അവതാരിക പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരു ചിത്രം മാത്രമാണ് ചെയ്തത്. ആരോഗ്യപരമായ നല്ല രീതിയിലായിരുന്നില്ല. ചെറിയ ഇടവേള ആവശ്യമായി വന്നു. അത് ആരുടെയും തെറ്റല്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. ദുല്‍ഖറിന്റേതായി അടുത്തിടെയിറങ്ങുന്ന ചിത്രങ്ങളെല്ലാം പീരിയഡ് ചിത്രങ്ങളാണല്ലോ എന്ന ചോദ്യത്തിന് പ്രമോഷന് പരിപാടികള്‍ക്ക് മാത്രമാണ് മോഡേണ്‍ വസ്ത്രമിട്ടുവരുന്നത് എന്ന് ദുല്‍ഖര്‍ മറുപടി നല്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]