
ആലിയ ഭട്ടിന്റെ ഏറ്റവും പുതിയ ചിത്രമാണ് ജിഗ്ര. ധര്‍മ പ്രൊഡക്ഷന്സിന്റെയും ഏറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്സിന്റെയും ബാനറില്‍ കരണ്‍ ജോഹര്‍, അപൂര്‍വ മെഹ്ത, ആലിയ ഭട്ട്, ഷഹീന് ഭട്ട്, സൗമന്‍ മിശ്ര എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രം കഴിഞ്ഞദിവസമാണ് തിയേറ്ററുകളിലെത്തിയത്. വാസന് ബാലയാണ് സംവിധാനം. റിലീസ് ചെയ്ത് പിറ്റേദിവസം തന്നെ ജിഗ്രയുടെ ബോക്സോഫീസ് കളക്ഷനുമായി ബന്ധപ്പെട്ട് വിവാദങ്ങളും ഉടലെടുത്തു.ജിഗ്രയുടെ ബോക്സോഫീസ് കണക്കുകളില്‍ ആലിയ കൃത്രിമം കാണിച്ചെന്നാണ് ആരോപണം. നടിയും സംവിധായികയുമായ ദിവ്യ ഖോസ്ല കുമാര്‍ ആണ് ആലിയ ഭട്ടിനെതിരേ ഈ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. വ്യാജ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ക്കായി ആലിയ ചിത്രത്തിന്റെ ടിക്കറ്റുകള്‍ വാങ്ങിക്കൂട്ടിയെന്നാണ് ദിവ്യ ഖോസ്ലെ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. തിയേറ്ററില്‍ ഒഴിഞ്ഞുകിടക്കുന്ന കസേരകളുടെ ചിത്രം പങ്കുവച്ചായിരുന്നു ആരോപണം.
ദിവ്യയുടെ ആരോപണത്തിനെതിരേ സംവിധായകന് കരണ്‍ ജോഹര്‍ നല്കിയ മറുപടി ശ്രദ്ധനേടുകയാണ്. ഇന്‍സ്റ്റാ സ്റ്റാറ്റസിലൂടെ ദിവ്യയുടെ പേര് പറയാതെയായിരുന്നു പ്രതികരണം.മൗനമാണ് വിഡ്ഢികള്‍ക്ക് നല്കാന് സാധിക്കുന്ന ഏറ്റവും നല്ല മറുപടിയെന്ന് കരണ്‍ കുറിച്ചു. ഇതിന് തൊട്ടുപിന്നാലെ ദിവ്യ കരണിന് മറുപടിയായി ഒരു സ്റ്റാറ്റസ് ഇട്ടു. സത്യം എപ്പോഴും അതിനെ എതിര്‍ക്കുന്ന വിഡ്ഢികളെ വ്രണപ്പെടുത്തുമെന്ന് ദിവ്യ കുറിച്ചു. മറ്റുള്ളവര്‍ക്കുള്ളത് മോഷ്ടിക്കാന്‍ നിങ്ങള്‍ ശീലിച്ചിരിക്കുമ്പോള്, എല്ലായ്പ്പോഴും നിശബ്ദതയില്‍ അഭയം തേടും. നിങ്ങള്‍ക്ക് ശബ്ദമോ നട്ടെല്ലോ ഇല്ലെന്നും കൂട്ടിച്ചേര്‍ത്തു.
താന്‍ അഭിനയിച്ച ‘സാവി’യുടെ കോപ്പിയാണ് ആലിയ ഭട്ടിന്റെ ‘ജിഗ്ര’യെന്ന് ദിവ്യനേരത്തേ ആരോപിച്ചിരുന്നു. ഇക്കഴിഞ്ഞ മേയിലാണ് ദിവ്യ അഭിനയിച്ച ‘സാവി’ റിലീസ് ചെയ്തത്. ജിഗ്രയും സാവിയും തമ്മിലുള്ള സമാനതകളും ഇതിനോടകം സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. അതേസമയം, ആലിയ ഭട്ടിന്റെ ‘ജിഗ്ര’ ആദ്യദിനത്തില്‍ 4.25 കോടിയുടെ കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]